Ayurvedic Medicinal Plants

Kanikonna            കണിക്കൊന്ന

Family: Caesalpiniaceae
Genus: Cassia
Botanical name: Cassia fistula Lin
PLANT NAME IN DIFFERENT LANGUAGES
English: Indian laburnum
Sanskrit: Aragvadha, Rajavriksha, Chaturangulam, Deerkhaphala
Hindi: Amaltas, Girimala
Malayalam: Kanikonna (കണിക്കൊന്ന)

ഔഷധ ഗുണങ്ങൾ

ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന. 12-15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. 60 സെന്റീമീറ്റർ വരെ നീളത്തിലുള്ള തണ്ടുകളിൽ നാലു മുതൽ എട്ടുവരെ ഗണങ്ങളായി കാണുന്ന ഇലകൾക്ക് 3 ഇഞ്ചുവരെ വലിപ്പമുണ്ടാകും. മരപ്പട്ടയുടെ ബാഹ്യഭാഗം ചാര നിറത്തിലുള്ളതും ആന്തരഭാഗം ഇളം മഞ്ഞയുമാണ്‌. തൊലിക്ക് നല്ല കട്ടിയുണ്ട്. ഇലകൾ പിച്ഛകസമ്യുക്തമാണ്‌. 22-50 സെ.മീ നീളമുള്ള ഇലകളാണ്‌ കാണപ്പെടുന്നത്. ഒരിലയിൽ 4-8 ജോഡി പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരോ പത്രകത്തിനും 15 സെ.മീ നീളം, 7 സെ.മീ. വീതി ഉണ്ടാവും. വസന്തകാലത്ത് പൂത്തുതളിർക്കുമ്പോൾ മഞ്ഞ പൂക്കളാൽ വർണ്ണാഭമായ കൊന്നയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകർഷകമാക്കുന്നത്.

ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. പയറുപോലെ മെലിഞ്ഞു നീണ്ടതാണ് കണിക്കൊന്നയുടെ കായ്കൾ.30-60 സെ.മീ. നീളമുണ്ടാവും. ഇളംകായ്ക്ക് പച്ചനിറവും മൂത്തുകഴിഞ്ഞാൽ കാപ്പി നിറവുമാണ്‌. ഇതിനുള്ളിലെ പശപ്പിൽ തവിട്ടു നിറത്തിൽ പയറുമണികൾ പോലെ വിത്തുകൾ കാണും. ഇവയ്ക്ക് ചെറുമധുരവുമുണ്ട്.

കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു.

കണിക്കൊന്നയുടെ ഇല ചിലന്തി വിഷത്തിനെതിരെ മരുന്നായി ഉപയോഗിക്കുന്നു. ഈ ഇലകൾ ചിലന്തിയുടെ കടിയേറ്റാൽ ഉണ്ടാകുന്ന ചൊറിച്ചിൽ ഉള്ളടത് പുരട്ടുന്നതു  രോഗിക്ക് ആശ്വാസം നൽകുന്നു.