Kuvalam കൂവളം
Genus: Aegle
Botanical Name: Aegle marmelos (L ) Correa
PLANT NAME IN DIFFERENT LANGUAGES
Sanskrit: Bilva
Hindi: Bel, Sirphal
English: Bael fruit, Stone apple, Bengal quince
കൂവളം
നാരകകുടുംബത്തിലെ ഒരു വൃക്ഷമാണ് കൂവളം. 10-12 മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ശാഖകളിലും ഉപശാഖകളിലും കട്ടിയുള്ള മുള്ളുകൾ കാണാം. ഇലകൾ അണ്ഡാകൃതിയിലുള്ളതും അഗ്രം കൂർത്തതുമാണ്. ഏപിൽ- മെയ് മാസങ്ങളിൽ പച്ച കലർന്ന മഞ്ഞ പൂക്കളുണ്ടകുന്നു. 4-5 ഇതളുകൾ ഉള്ള പൂക്കൾക്ക് സുഗന്ധമുണ്ട്. ഫലം- ബെറി ഇനം, 5-15 സെ.മീ വ്യാസമുള്ള ഇവക്ക് പന്തിന്റെ ആകൃതിയാണ്.
ഔഷധ യോഗങ്ങൾ
പ്രമേഹത്തിനും കൂവളം ഔഷധമാണ്.[അവലംബം ആവശ്യമാണ്] ഇലയുടെ നീര് 12-15 മി.ലി ഭക്ഷണത്തിനൊപ്പം കഴിക്കുകയാണ് വേണ്ടത്. വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം ഇവയെ ശമിപ്പിക്കുവാൻ അത്യുത്തമമാണ് കൂവളം. കൂവളത്തിന്റെ ഇലയുടെ ചാറെടുത്ത് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറിക്കിട്ടുമെന്ന് ആയുർവേദത്തിൽ പറയുന്നു.
വില്വാദിലേഹ്യം, വില്വാദി ഗുളിക, വില്വപത്രാതൈലം, ദശമൂലരാസായനം, ദശമൂലാരിഷ്ടം, മുസ്തകരഞ്ജാദി കഷായം, ദശമൂലകടുത്രയം കഷായം എന്നീ ആയുർവേദ മരുന്നുകൾ കുവളം ചേർന്നവയാണ്.