Ayurvedic Medicinal Plants

Kudappana     കുടപ്പന

Family: Aracaceae
Genus: Corypha
Botanical name: Corypha umbraculifera Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Katakali, Tali, Sreetala, Visalapatra, Ekapatraphala, Karalika
English: Fan palm, large palmyra, Tali-pot
Hindi: Bhajarbettu
Malayalam: Kudappana (കുടപ്പന)

കുടപ്പന

ഒരു ഒറ്റത്തടി വൃക്ഷമാണ്‌ കുടപ്പന. വീടുകളുടെ മേൽക്കൂര മേയാനായി ഇതിന്റെ ഓലകൾ വ്യാപകമായി പണ്ട് ഉപയോഗിച്ചിരുന്നു. കേരളത്തിൽ ആദ്യ കാലങ്ങളിൽ എല്ലാവരും ‍ ഉപയോഗിച്ചിരുന്നത് ഇതിന്റെ പട്ടകൾ കൊണ്ടുണ്ടാക്കിയ കുടകളായിരുന്നു. ഇതുപയോഗിച്ചുണ്ടാക്കുന്ന കുടകൾ കാർഷികമേഖലയിൽ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. തൊപ്പിക്കുടകൾ പുരുഷന്മാരും കുണ്ടൻകുടകൾ കുനിഞ്ഞു നിന്നു പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളും ഉപയോഗിക്കുന്നു.

ഇതിന്ന് മറ്റു പനകളെ അപേക്ഷിച്ച് വളർച്ചനിരക്ക് വളരെ കുറവാണ്‌. ഉയരം 20 മുതൽ 30 മീറ്റർ വരെ വയ്ക്കുന്നു. കുടപ്പനകളുടെ ഇലകൾക്ക് അവ നിലത്തു വിടർത്തിയിട്ടാൽ മൂന്നു മീറ്റർ വരെ വ്യാസം കണ്ടേക്കാം. 

കുടപ്പന ഒരിക്കൽ മാത്രം, അതായത് അതിന്റെ ജീവിതാന്ത്യത്തിൽ മാത്രമാണ് പുഷ്പിക്കുന്നത്. ഇതിലൂടെ അനേകായിരം വിത്തുകൾ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. പുഷ്പിക്കുന്ന പന സാവധാനം അവസാന ഓലകളും പൂത്തണ്ടും നശിച്ച് തായ്ത്തടി ജീർണ്ണിച്ച് പൂർണ്ണമായും നശിക്കുന്നു.

ഔഷധ യോഗങ്ങൾ

വിഷചികിത്സയിൽ കുടപ്പനയുടെ വേര് അണലി വിഷത്തിനു കിഡ്‌നിയുടെ പ്രവർത്തനം നിന്ന് പോകാതെയുള്ള ഔഷധത്തിനു ഉപയോഗിക്കുന്നു. (Decrease the creatinine below 1.4) കൂടാതെ പനയുടെ തായുടെ ആകാത്ത നാരുകൾ ഉണക്കി പൊടിച്ചു പഴമക്കാർ ആഹാരം ഉണ്ടാക്കിയതായി രേഹപെടുത്തിയിട്ടുണ്ട്.