Kariveppu കറിവേപ്പ്
Genus: Murraya
Botanical name: Murraya koenigii (Linn)
PLANT NAME IN DIFFERENT LANGUAGES
Sanskrit: Surabhinimba, Kaidarya, Kalasaka, Krishnanimba
English: Curry leaf tree
Hindi: Kariaipak
Malayalam: Kariveppu(കറിവേപ്പ്)
കറിവേപ്പ്
നാരകകുടുംബമായ റൂട്ടേസീയിലെ ഒരു ചെറുവൃക്ഷമാണ് കറിവേപ്പ് (Murraya koenigii). ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന കറിവേപ്പില ഈ ചെടിയുടെ ഇലയാണ്. കറിവേപ്പിന്റെ ജന്മദേശം ഏഷ്യയാണ്.
ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് . ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ ‘കരുവേപ്പ്’ എന്നുപറയുന്നു.
ഔഷധ യോഗങ്ങൾ
നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കാൻ കറിവേപ്പില സഹായിക്കുന്നു. അണലിയുടെ കടിയേറ്റാൽ ഉണ്ടാകുന്ന വേദനയും വീക്കവും മാറാൻ കറിവേപ്പില ഔഷധമായി ഉപയോഗിക്കുന്നു.