Kanjiram കാഞ്ഞിരം
Genus: Strychnos
Botanical Name: Strychnos nux-vomica Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Karaskaram, Vishatindukam, Vishadruma, Kalakutaka
English: strychnine tree, Snake-wood
Hindi: Kuchala
Malayalam: Kanjiram( കാഞ്ഞിരം )
കാഞ്ഞിരം
വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ് കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. ഏകദേശം ഇരുപത് മീറ്റർ വരെ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു ഇടത്തരം വൃക്ഷമാണിത്. മരത്തിന്റെ തൊലി നേർത്തതും ധൂസരനിറത്തോടു കൂടിയതുമാണ്. നല്ല പ്ച്ച നിറവും തിളങ്ങുന്ന പ്രതലവും ഉള്ള ഇലകൾ വൃത്താകൃതിയിലാണെങ്കിലും മധ്യഭാഗത്തെ അപേക്ഷിച്ച് അഗ്രഭാഗങ്ങൾക്ക് വീതികുറവാണ്. ഇലകൾക്ക് ശരാശരി 4-8 സെന്റീ മീറ്റർ നീളവും 5-8 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും.
രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ് വൈദ്യശാസ്ത്രത്തിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നെങ്കിലും ആധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗങ്ങളൊന്നുമില്ല.
ഔഷധ യോഗങ്ങൾ
പാമ്പ് കടിയേറ്റ സ്ഥലത്തും അരച്ചു ഇടുന്ന മരുന്നിൽ ഉപയോഗിക്കുന്നു. വിഷചികിത്സയിൽ നീറ്റുമരുന്ന് (നീർവാളക തൈലം) ഉണ്ടാകാൻ കാഞ്ഞിരം കുരു അരച്ചു ചെർക്കുന്നു. ഈ ഔഷധം പാമ്പുകടിയേറ്റ് ഗുരുതരമായ അവസ്ഥായിൽ മുന്ന് തുള്ളി നാവിൽ കൊടുക്കുന്നു. ഏതു വളരെ രുഷാധ കൂടിയ തൈലം ആണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ (Anti Snake Venom) ഇല്ലാതിരുന്ന ഘട്ടത്തിൽ ഒരുപാട് ജീവനുകൾ രക്ഷപെടുത്തിട്ടുണ്ട്.