Ayurvedic Medicinal Plants

Karalayam           കറളയം, ഈശ്വരമൂലി

Family: Aristolochiaceae
Botanical Name: Aristolochia indica Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Garalika, Eesvari, Garudi
English: Indian birthwort
Hindi: Isvarmul
Malayalam: Karalayam, Eesvaramulla, Garudakkodi
(കരളകം, ഈശ്വരമുല്ല, ഗരുഡക്കൊടി, ഗരുഡപ്പച്ച, ഉറിതൂക്കി, വലിയ അരയൻ)

കറളയം

വിഷചികിത്സയിൽ ഉപയോഗിക്കുന്നതും അത്യുത്തമമായ ഔഷധഗുണമുള്ളതുമായ ചെടിയാണ്‌ ഈശ്വരമൂലി (ശാസ്ത്രീയനാമം: അരിസ്തലോക്കിയ ഇൻഡിക്ക, Aristolochia indica) ഗരുഡക്കൊടി, ഗരുഡപ്പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി, വലിയ അരയൻ എന്നെല്ലാം പേരുകളുണ്ട്.

മരങ്ങളിൽ ഏറെ ഉയരത്തിൽപടർന്നു കയറുന്ന വള്ളിച്ചെടിയാണ്. നിറയെ ഇലച്ചാർത്തുകളുമായി മരങ്ങളുടെ ശിഖരങ്ങളെ മൂടി നിൽക്കും. ഇല, കിഴങ്ങ് എന്നിവ ഔഷധയോഗ്യമാണ്. കേരളത്തിൽ 600 മീറ്റർ വരെ ഉയരമുള്ള മലകളിലും കണ്ടുവരുന്നു. ഇല കൈയിൽ വച്ചു തിരുമ്മിയാൽ സുഗന്ധം ഉണ്ടാകുന്നു.

ഔഷധ യോഗങ്ങൾ

ഈശ്വരമൂലി  നീലിദലാദി തൈലം, പരന്ത്യാദി തൈലം എന്നിവയിൽ ഉപയോഗിക്കുന്നു. കൂടാത്ത വേരുകൾ ഉണക്കിപ്പൊടിച്ചു ആയുർവേദത്തിൽ ഗുളികകൾക്ക് ചേരുവകൾ ആയും, ഇല ഇടിച്ചു പിഴിഞ്ഞ നീര് വിഷചികിത്സയിൽ ജീവരഷാഗുളിക അരക്കാൻ ഉപയോഗിക്കുന്നു.