Koduveli കൊടുവെലിചുവപ്പ്
Family: Plumbaginaceae
Genus: Plumbago
Botanical name: Plumbago rosea Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Chitraka, Agni, Dahana
English: Leadwort, Red leadwort, Fire plant
Hindi: Chitra, Chita
Malayalam: Koduveli (കൊടുവെലിചുവപ്പ്, ചെത്തിക്കൊടുവേലി )
ചെത്തിക്കൊടുവേലി
ചുവന്ന കൊടുവേലി അഥവാ ചെത്തിക്കൊടുവേലി ഇന്ത്യയിലെല്ലായിടത്തും പൂന്തോട്ടങ്ങളിൽ കാണുന്ന ഒരു മനോഹരമായ ചെടിയാണ് ചെത്തിക്കൊടുവേലി. രണ്ട്-നാല് അടി ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ്. അഞ്ചുവർഷത്തോളം ആയുസുണ്ട്. കിഴങ്ങു പോലെ വണ്ണമുള്ള വേരാണ് ഉപയോഗ ഭാഗം. കിഴങ്ങിന്റെ നീര് ശരീരത്തിൽ തട്ടിയാൽ തീപ്പൊള്ളലേറ്റപോലെ കുമിളയ്‌ക്കും. അതിനാൽ കിഴങ്ങ് പറിച്ചെടുക്കുമ്പോൾ കയ്യിൽ വെളിച്ചെണ്ണ പുരട്ടുകയോ കയ്യുറ ധരിക്കുകയോ വേണം. കിഴങ്ങ് ചുണ്ണാമ്പുവെള്ളത്തിലിട്ട് ശുദ്ധീകരിച്ചാണ് ഔഷധ ആവശ്യത്തിന് ഉപയോഗിക്കുന്നത്.
ഔഷധ യോഗങ്ങൾ
പലവിധ ഔഷധങ്ങളായും ആയുർവേദത്തിൽ വേര് ഉപ്യോഗിച്ചു വരുന്നു. മിക്കപ്പോഴും ചുണ്ണാമ്പുവെള്ളമൊഴിച്ചശേഷമേ ഉപയോഗിക്കാറുള്ളൂ. വലിയ അളവിൽ ഉപയോഗിക്കുന്നത് പലപ്പോഴും മാരകമാണ്. ഗർഭിണികൾ ഉപയോഗിക്കരുത്. ഗർഭച്ഛിദ്രം ഉണ്ടാക്കിയേക്കാം. നല്ല ദഹനശക്തിയുണ്ട്, വിശപ്പുണ്ടാക്കാൻ സഹായിക്കുന്നു. വാതത്തിനുള്ള ഒരു ഓയിന്മെന്റ് ഉണ്ടാക്കാറുണ്ട്. പലവിധ ത്വഗ്‌രോഗങ്ങൾക്കും, ഗർഭച്ഛിദ്രം നടത്താൻ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു.