Kappalam കപ്പളം
Family: Caricaceae
Botanical name: Carica papaya Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Erandakarkati, Brehmerandav
English : Papaya
Hindi : Pappaya, Pappita
Malayalam : Kappalam (കപ്പളം, കപ്പളങ്ങ, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി, കപ്പ, കപ്പുക്ക, കപ്പത്തുങ്കായ, കൊപ്പക്കായ, കപ്ലങ്ങ, കപ്ലിങ്ങ, കപ്പങ്ങ, പപ്പ, പപ്പയ്ക്ക, പപ്പക്കായ, പപ്പങ്ങ, പപ്പാളി, പപ്പാളിക്കായ്, പപ്പാവയ്ക്കാ, പപ്പാളങ്ങ, പപ്പരക്ക, പപ്പരങ്ങ, ഓമയ്ക്ക, ഓമക്കായ, ഓമരിക്ക, കർമൂസ, കറൂത്ത, കർമത്ത, കർമത്തി, കറുവത്തി, കറുമത്തുങ്കായ്, കർമിച്ചി, ദർമത്തുങ്കായ, ദർമസുങ്കായ, മരമത്തങ്ങ, ആണുമ്പെണ്ണുങ്കായ് )
കപ്പളം
കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ (Carica papaya). മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലാണ് പപ്പായ പ്രധാനമായും കണ്ടുവരുന്നത്. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്. മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി, കപ്പ, കപ്പുക്ക, കപ്പത്തുങ്കായ, കൊപ്പക്കായ, കപ്ലങ്ങ, കപ്ലിങ്ങ, കപ്പങ്ങ, പപ്പ, പപ്പയ്ക്ക, പപ്പക്കായ, പപ്പങ്ങ, പപ്പാളി, പപ്പാളിക്കായ്, പപ്പാവയ്ക്കാ, പപ്പാളങ്ങ, പപ്പരക്ക, പപ്പരങ്ങ, ഓമയ്ക്ക, ഓമക്കായ, ഓമരിക്ക, കർമൂസ, കറൂത്ത, കർമത്ത, കർമത്തി, കറുവത്തി, കറുമത്തുങ്കായ്, കർമിച്ചി, ദർമത്തുങ്കായ, ദർമസുങ്കായ, മരമത്തങ്ങ, ആണുമ്പെണ്ണുങ്കായ് എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.
രൂപം കൊണ്ട് പെൺ മരം പോലെ തന്നെയുള്ളതാണ് ആൺ പപ്പായ മരം. പൂവിടാൻ തുടങ്ങുമ്പോൾ മാത്രമാണ് വ്യത്യാസം മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മീറ്ററിലധികം നീളമുള്ള തണ്ടുകൾ ഉണ്ടായി, അതിൽ നിന്ന് ഇടയ്ക്കിടെ കുലകളായി പൂക്കൾ ഉണ്ടാകുന്നത് ആൺ മരങ്ങളിലാണ്. ഇങ്ങനെ നിറയെ പൂക്കൾ ഉണ്ടാകുമെങ്കിലും കായ് ഉണ്ടാകുകയില്ല.
ഔഷധ യോഗങ്ങൾ
പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതൽ 10 മീറ്റർവരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകൾ 70 സെ.മീ വരെ വ്യാപ്തിയിൽ ഏകദേശം നക്ഷത്രാകൃതിയിലാണ്. ഇലകളുടെ തണ്ടും പൊള്ളയാണ്. തടിയും തണ്ടും ചേരുന്നിടത്ത് പൂക്കളുണ്ടായി, അത് ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോൾ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളിൽ ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറമാണ്. ഫലത്തിനൊത്തനടുവിൽ കറുത്തനിറത്തിലായിരിക്കും വിത്തുകൾ കാണപ്പെടുന്നത്.