Kurumulakukodi കുരുമുളകൊടി
Genus: Piper
Botanical name: Piper nigrum Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Maricha, Krishna, Dharmapathanam, Ooshanam
English: Black pepper, Common pepper, Pepper
Hindi: Kalimirch
Malayalam: Kurumulakukodi, Kurumulaku
കുരുമുളകൊടി
കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ ഇലകൾ കടും പച്ച നിറമുള്ളതും, കട്ടിയുള്ളതും അറ്റം കൂർത്തതുമാണ്. സാധാരണ മഴക്കാലത്തിനു മുൻപായി ചെടികൾ പൂക്കാൻ തുടങ്ങുന്നു. കുരുമുളകിന്റെ പൂക്കൾ കുലകളായ് കാണപ്പെടുന്നു. ഈ പൂക്കുലകൾക്ക് തിരികൾ എന്നാണ് പറയുന്നത്. ഒരു തിരിയിൽ ഏകദേശം അൻപതോളം ചെറിയ വെളുത്ത പൂക്കൾ കാണപ്പെടുന്നു. ജലത്തിലൂടെ പരാഗണം നടക്കുന്ന സസ്യമാണ് കുരുമുളക്. മഴവെള്ളത്തിലൂടെ പരാഗണം നടന്ന ശേഷം തിരികളിൽ ചെറിയ പച്ച മുത്തുപോലെ കായകൾ ഉണ്ടാകുന്നു. പാകമാകുമ്പോൾ മഞ്ഞ കലർന്ന ചുവപ്പു നിറത്തിലും, പഴുത്തത് കടും ചുവപ്പു നിറത്തിലും കാണാം.
ഔഷധ യോഗങ്ങൾ
ആയുർവേദതിലെ ഒട്ടുമിക്ക ഔഷധങ്ങളിലും പ്രദാന ചെരുവി ആണ് കുരുമുളക്. ത്രികടു(ചുക്ക്, കുരുമുളക്, തിപ്പലി) വിലെ പ്രദാന ചെരുവി ആണ് കുരുമുളക്.
കഫം, പനി ഇവയെ ശമിപ്പിക്കും. അഷ്ടചൂർണ്ണത്തിലെ ഒരു ഘടകമാണ്. കഫം ശമിപ്പിക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്.
തലച്ചോറിലെ വൈജ്ഞാനിക പ്രവർത്തനം കൂട്ടുന്നു.തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങൾ കുരുമുളകിനുണ്ട്. കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ആന്റീഡിപ്രസന്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു