Karuva കറുവ
Genus: Cinnamomum
Botanical name: Cinnamomum verum Presl.
PLANT NAME IN DIFFERENT LANGUAGES
English: Cinnamon Tree
Sanskrit: Tvak, Twak, Cocham, Darusita, Tamala
Hindi: Dalchini, Daruchini
Malayalam: Ilavangam, Elavangam, Karuva, Vayana
കറുവ
സുപ്രധാനമായ ഒരു സുഗന്ധദ്രവ്യമാണ് കറുവ. എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്നു. ഇലകൾ നിറഞ്ഞ അനേകം ശാഖകളോടുകൂടിയ ഇടത്തരം വൃക്ഷമാണിത്. മരപ്പട്ട പരുക്കനും തവിട്ട്-കാപ്പി നിറത്തിലുമുള്ളതാണ്. ഇലകൾ ഏകാന്തരമായോ സമ്മുഖമായോ വിന്യസിച്ചിരിക്കും. ഇലക്ക് 7-20 സെ.മീ. നീളവും 3.8-8 സെ.മീ. വീതിയും ഉണ്ട്. ഇലകൾക്ക് അണ്ഡാാകൃതിയും അറ്റം കൂർത്തിട്ടുമാണ്. നീളത്തിൽ മൂന്നോ നാലോ പ്രധാന ഞരമ്പുകൾ കാണാം, ഇത് ചെറിയ മടക്കുകകൾ പോലെ കാണപ്പെടുന്നു. ഇലയിൽ സുഗന്ധഗ്രന്ഥികൾ ഉണ്ട്. ഹൃദ്യമായ മണമാണ് ഇലക്കും പൂക്കൾക്കും. ഡിസംബർ മുതൽ പൂക്കാലമാണ്. ബഹുശാഖാസ്തൂപമഞ്ജരികളിൽ വെളുപ്പുകലർന്ന മഞ്ഞ ദ്വിലിംഗ പൂക്കൾ വിരിയുന്നു. 3-4 വർഷം പ്രായമായിവയുടെ ശാഖകൾ ശേഖരിച്ച് തൊലി ഉരിഞ്ഞ് എടുക്കുന്നതാണ് കറുവപ്പട്ട.
നട്ട് മൂന്ന് വർഷം കഴിയുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ് “കറുവപ്പട്ട” തൊലിക്കുപുറമേ, ഇതിന്റെ ഇലയും ഉപയോഗിക്കുന്നു. . ആയുർവേദത്തിലും ആദിവാസി വൈദ്യത്തിലും കറുവപ്പട്ട പ്രാധാന്യമർഹിക്കുന്നു കറുക എന്ന പേരിൽ സാദൃശ്യമുള്ള ചെടിയുമായി വളരെ വ്യത്യസ്തമാണ് കറുവ. കറുവത്തൊലി, പച്ചില, ഏലത്തരി ഇവ മൂന്നും കൂടിയതിനെ ത്രിജാതകം എന്നു പറയുന്നു. ത്രിജാതകത്തോടുകൂടി നാഗപ്പൂ ചേർത്താൽ ചതുർജാതകം
ഔഷധ യോഗങ്ങൾ
കറുവ ദഹനശക്‌തിയെ വർദ്ധിപ്പിക്കും. രുചിയെ ഉണ്ടാക്കും. ചുമ, ശ്വാസം മുട്ടൽ എന്നിവയെ ശമിപ്പിക്കും. സ്വരം ശുദ്ധമാക്കാൻ നല്ലതാണ്. കർപ്പൂരാദി ചൂർണ്ണത്തിൽ ചേർക്കുന്നു.
കറുവമരത്തിന്റെ ഇലകള്, പൊടിയായോ (പൌഡര് രൂപത്തിലായോ) ഡിക്കോക്ഷനായോ ഉപ യോഗിക്കാം. വായുകോപത്തെ ഇല്ലാതാക്കാനും മൂത്രതടസ്സം നീക്കാനും ഇതുസഹായിക്കുന്നു. കറുവ ദഹനക്കേട് മാറ്റുകയും പ്രമേഹരോഗിയുടെ രക്തത്തിലുള്ളപഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യും. വയറ്റിനൂള്ളിലുണ്ടാകുന്ന മുറിവുകള്,മൂത്രനാളിയിലും യോനിയിലുമുള്ള അണുബാധ എന്നിവ ഇല്ലാതാക്കും. ദന്തക്ഷയം ചെറുക്കും. മോണരോഗം ഇല്ലാതാക്കും. ഒരു കഷണം കറുവപ്പട്ട എടുത്തു ചവച്ചാല് അതു വായില്മധുരവും പല്ലിനു തിളക്കവുമേകും. ജലദോഷത്തിനു പറ്റിയ മരുന്നാണ് കറുവ.
അഷ്ടാംഗഹൃദയത്തിലും ഇലവര്ങത്തിന്റെ ഔഷധഗുണങ്ങള് വിവരിക്കുന്നുണ്ട്.