Ayurvedic Medicinal Plants

Kattuchana          കാട്ടുചേന

Family: Araceae
Botanical name: Amorphophallus dubius, Amorphophallus sylvaticus Kunth
PLANT NAME IN DIFFERENT LANGUAGES
Sanskrit: Vanasoorana, Vajrakanta, Kanana kanda
English: Wild yam
Hindi: Vansooran, Bansooran
Malayalam: Kattuchena (കാട്ടുചേന)

കാട്ടുചേന

ഒരില മാത്രമുള്ള ഒരു സസ്യമാണ് കാട്ടുചേന. (ശാസ്ത്രീയനാമം: Amorphophallus sylvaticus) എന്നാണ്. ഭൂകാണ്ഡത്തിൽ നിന്നും ഒരു തണ്ട് മാത്രം വളർന്ന് അറ്റത്ത് ഇല രൂപപ്പെടുന്നു. വളർച്ച പൂർത്തിയാകുമ്പോൾ തണ്ട് വാടിക്കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ചെയ്യുന്നു. ഒരടി വരെ ഉയരത്തിൽ വളരുന്ന പൂവിൽ കായ്കൾ ഉണ്ടാവുകയും ചെയ്യുന്നു.

ചേനയേക്കാൾ ചെറുതായിരിക്കും. വിഷസസ്യമായി കരുതപ്പെടുന്നു. എന്നാൽ, ഇതിന്റെ തണ്ട് തോരനുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഇതിലടങ്ങിയ കാൽസ്യം ഓക്സലേറ്റ് വായിലും അന്നനാളത്തിലും ചൊറിച്ചിലുണ്ടാക്കുകയും അലർജിയുണ്ടാക്കുകയും ചെയ്യുന്നു.

ഔഷധ യോഗങ്ങൾ

അർശസിന് സിദ്ധൗഷധമാണ്. വാത, കഫ, ഒഴിവാക്കൽ, ചുമ ഡിസ്മനോറിയ, ലൈംഗിക ബലഹീനത എന്നിവയ്‌ക്ക് കാട്ടുചേനയുടെ കോറുകൾ ഉപയോഗിക്കുന്നു.