Ayurvedic Medicinal Plants

Kazhanji          കഴഞ്ചി

Family: Caesalpiniaceae (pea, or legume family)
Genus: Caesalpinia
Botanical name: Caesalpinia bonduc (Linn.) Roxb.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Latakaranja, Kuberakshi, Kandakikaranja, Karsha.
English: Gray Nicker
Hindi: Kandkeraj, Kantikaranja
Malayalam: Kazhanji  (കഴഞ്ചി)

കഴഞ്ചി

ഔഷധഗുണങ്ങളുള്ളതും കൂർത്ത മുള്ളുകളുള്ളതുമായ ഒരു വള്ളിച്ചെടിയാണ് കഴഞ്ചി. വളരെ കാലം കടൽവെള്ളത്തിൽ കിടന്നാൽപ്പോലും നശിക്കാത്ത ഇതിന്റെ മനോഹരമായ വിത്ത്‌ മിക്കതിനും ഒരേ വലിപ്പമായിരിക്കും. കേരളത്തിലെ പഴയകാല അളവ്‌ ആയ കഴഞ്ചി ഈ കുരുവിന്റെ ഭാരമായിരുന്നു. കൂർത്ത് ബലമുള്ള മുള്ളുകൾ ആസകലം കാണപ്പെടുന്നു. ഇവയ്ക്ക് ഇളം മഞ്ഞനിറമാണ്. പുറം തൊലിക്ക് ഇളം തവിട്ടു നിറമുണ്ട്. ഇലകൾ 30 സെ.മീ. അധികം നീളം ഉണ്ടാകാം. കടലോരങ്ങളിലും ഇവ വളരുന്നു. 750 മീറ്റർ ഉയരം വരെയുള്ള വനപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു.

പൂക്കൾക്ക് മഞ്ഞനിറമാണ്. 5 ഇതളുകൾ സംയുക്തമാണ്. കേസരങ്ങൾ 10 എണ്ണം. ഫലങ്ങൾ 2 വേർതിരിവുള്ള കായ് രൂപം. ഫലകവചത്തിന്റെ പുറം രോമം നിറഞ്ഞതാണ്. മുള്ളുകളുമുണ്ടാകാം. ഒരു ഫലത്തിൽ 1-3 ഉരുണ്ട ചാര നിറമുള്ള വിത്തുകൾ കാണും. ജൂലൈ-സെപ്തംബർ മാസത്തിൽ പൂക്കുന്ന കഴഞ്ചിമരത്തിന്റെ ഫലങ്ങൾ ജനുവരിക്കുള്ളിൽ പാകമാകുന്നു.

ഔഷധ യോഗങ്ങൾ

ഇതിന്റെ ബീജം ശൂലത്തിനും ഗുല്മത്തിനും നന്നു്. ഉഷ്ണവും ശ്ലേഷ്മഘ്നവും കൃമിനാശനവുമാണു്. ഇതു പിത്തം, കഫം, രക്തദോഷം, വീക്കം, വയറടപ്പു, ശൂലം, രക്താർശസ്സു, പ്രമേഹം, വ്രണം, കുഷ്ഠ്ം, ഛർദ്ദി, കൃമി ഇവയെ നശിപ്പിക്കും. കഴഞ്ചിക്കുരുവിനും വേരിനും ഉള്ള ഗുണവും മേൽപ്രകാരംതന്നെ. തുള്ളപ്പനിക്കു വളരെ ഉത്തമം. ഇതിന്റെ ഇല വാതം, കഫം, കൃമി, ആന്ത്രശൂല ഇവയെ ശമിപ്പിക്കും. ഇതിന്റെ വേരിന്മേൽ തൊലി തുള്ളപ്പനിക്കും പിന്നീടുള്ള ക്ഷീണത്തിനും നന്ന്. കഴഞ്ചി മുള്ളുള്ള വള്ളിയാണ്.