Ayurvedic Medicinal Plants

Kadamb           കടമ്പ്

Family: Rubiaceae (Coffee family)
Genus: Neolamarckia
Botanical name: Neolamarckia cadamba (Roxb.) Bosser
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kadamba, Kutsitanga
English: Kadam
Hindi: Kadamb
Malayalam: Kadambu, Katambu, Attutekku

( കടമ്പ്,  കദംബ, ആറ്റുതേക്ക് )

കടമ്പ്

റൂബിയേസി (Rubiaceae) സസ്യകുടുംബത്തിൽ സിങ്കൊണോയ്ഡേ (Cinchonoidae) വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ഇലപൊഴിയും മരമാണ് കടമ്പ്. Neolamarckia cadamba എന്നാണ് ശാസ്ത്രീയ നാമം. കദംബ, ആറ്റുതേക്ക് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന പേര് വന്നത്. ജലാശയങ്ങളുടെ തീരത്തും നനവാർന്ന
നിത്യഹരിതവനങ്ങളിലുമാണ് ഇവ വളരുന്നത്. ഇലപൊഴിയും മരമെങ്കിലും ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ ഇവ ഒരുമിച്ച് ഇല പൊഴിക്കുന്നില്ല. ഇലകൾക്ക് ഏകദേശം 25 സെന്റീമീറ്റർ നീളവും 8 സെന്റീമീറ്റർ വീതിയുമുണ്ട്.

മഴ കാലത്താണ് (ജൂൺ, ജൂലൈ മാസങ്ങളിൽ) കടമ്പ മരം സാധാരണയായി പൂവിടാറുള്ളത്. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കൾ കുലകളായി ഉണ്ടാകുന്നു. പൂക്കൾക്ക് ഓറഞ്ച് നിറമാണ്. ചെറുസുഗന്ധമുള്ള പൂക്കളിൽ അഞ്ചു ദളങ്ങൾ ഉണ്ട്. കർണങ്ങളും കേസരങ്ങളും അഞ്ചു വീതം കാണപ്പെടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.

 മഞ്ഞകടമ്പ് വെള്ള കമ്പ് നീർകടമ്പ് എന്നിങ്ങനെ മൂന്നു തരം കടമ്പിനെ പറ്റി കേട്ടിട്ടുണ്ട്. വെള്ളക്കടമ്പാണ് ഔഷധ യോഗ്യമെന്ന് പറയപെടുന്നു കടമ്പിന്‍ പൂക്കള്‍ പൂജാചടങ്ങുകളില്‍ ഉപയോഗിച്ചുവരുന്നു. സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാനും പൂക്കള്‍ ഉപയോഗിക്കുന്നു.

ഔഷധ യോഗങ്ങൾ

പലതരത്തിലുള്ള ചിത്ര ശലഭങ്ങളെ ആകർഷിക്കുന്ന കടമ്പ പൂവ് സുഗന്ധം പരത്തുന്നതും കാഴ്ച്ചയിൽ മനോഹരവുമാണ്. കടമ്പ് മരത്തിന്റെ തൊലി, പൂവ്, കായ എന്നിവ ധാരാളം ഔഷധഗുണം നിറഞ്ഞതാണ്. ശരീര കാന്തിയും ശക്തിയും വർദ്ധിപ്പിക്കും.കഫപിത്തരോഗങ്ങൾ വ്രണം ജ്വരം എന്നിവ ശമിപ്പിക്കുന്നു. കാരണം ഒരു പക്ഷേ ഇതിന്റെ അണുനാശക സ്വഭാവം ആയിരിക്കാം. പൈത്തിക ജ്വരത്തിനും ചർമരോഗങ്ങൾക്കും ഇതിന്റെ പട്ട കഷായം വച്ച് ഡേവിക്കാം. ഇതിന്റെ പൂവ് ഉണക്കിപൊടിച്ച്ദുസമം കുരുമുളകുപൊടിയും ചേർത് സ്യം ചെയ്താൽ ദുഷ്ട പീനസം വിഷം തലവേദന മുതലായവ ശമിക്കും. ഇതിന്റെ പട്ട അരച്ച് തേച്ചാൽ മൃഗങ്ങളുടെ വ്രണങ്ങളും കുളമ്പുരോഗവും ശമിക്കും.