Ayurvedic Medicinal Plants

Kattuinchi             കോലിഞ്ചി, കാട്ടിഞ്ചി

Family: Zingiberaceae (Ginger family)
Genus: Zingiber
Botanical name: Zingiber zerumbet
PLANT NAME IN DIFFERENT LANGUAGES
Sanskrit: Ahava, avanti, karpuraharidra
English: Shampoo Ginger, Pinecone ginger, wild ginger
Hindi: Banadrak, Mahabari-bach, Nar-kachur
Malayalam: Kattuinchi ( കോലിഞ്ചി, കാട്ടിഞ്ചി )

കാട്ടിഞ്ചി

ഇഞ്ചിയുടെ വർഗ്ഗത്തിലെ ഒരു കാട്ടുചെടിയാണിത് കോലിഞ്ചി. (ശാസ്ത്രീയനാമം: Zingiber zerumbet). ഇന്ത്യൻ വംശജനായ ഈ ചെടി ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരുന്നുണ്ട്. 7 അടിയോളം പൊക്കം വയ്ക്കും. shampoo ginger, pinecone എന്നെല്ലാം അറിയപ്പെടുന്നു. വളരെ വേഗം വളർന്നു പടരുന്ന ഒരു ചെടിയാണിത്. കോലിഞ്ചി ഉപയോഗിച്ച് ഷാമ്പൂ ഉണ്ടാക്കാറുണ്ട്. പല ആയുർവേദഔഷധങ്ങളിലും ഉപയോഗിക്കുന്നു.

ഔഷധ യോഗങ്ങൾ

100-ൽ പരം ആയുർവേദ മരുന്നുകളിലും ഹിമാലയ തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങളിലും കോലിഞ്ചി പ്രധാനഘടകമാണ്. വാതരോഗം, അൾസർ, ഛർദി, മുഖക്കുരു, ചർമ്മരോഗങ്ങൾ, മലമ്പനി എന്നിവ കുറയുന്നതിന്  ഉപയോഗിക്കുന്നു.