Konganichedi കൊങ്ങിണി ചെടി
Genus: Lantana
Botanical name: Lantana camara Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Chaturangi, Vanacchedi
English: West Indian Lantana
Hindi: Chaturang, Khaneri
Malayalam: Konganichedi
( കൊങ്ങിണി ചെടി, അരിപ്പൂച്ചെടി, കമ്മല്പൂവ് )
കൊങ്ങിണി ചെടി
വെർബനേസി സസ്യകുടുംബത്തിലെ ഒരു സപുഷ്പിസസ്യമാണ് അരിപ്പൂച്ചെടി.(ശാസ്ത്രീയ നാമം:Lantana camara) ഇത് അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ സ്വദേശിയാണ്. 2 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ബഹുവർഷി സസ്യമാണ് അരിപ്പൂച്ചെടി.
ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും ഒരു അധിനിവേശ ചെടിയായി കണക്കാക്കുന്ന ഈ ചെടി മലയാളത്തിൽ കിങ്ങിണി, കിണികിണി, കൊങ്കണി, വേലി പരുത്തി, അരിപ്പൂ ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി, ലാത്തിങ്ങ മുതലായ പേരുകളിൽ അറിയപ്പെടുന്നു. ചുവപ്പ്, പിങ്ക്, നിറങ്ങളോട് കൂടിയവയാണ് സാധാരണയായി കണ്ടുവരുന്നത്.വെള്ള, മഞ്ഞ, നീല തുടങ്ങി 150 വർഗ്ഗങ്ങൾ ഉണ്ട്. ഇവയുടെ പൂക്കളിൽ തേൻ ധാരാളം മുള്ളത് കൊണ്ട് ചിത്രശലഭങ്ങൾ, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്. പക്ഷികൾ വഴി വിത്ത് വിതരണം നടക്കുന്നു.
വിത്ത് വഴി പുതിയ തൈകൾ ഉല്പാദിപ്പിക്കുന്നു. എങ്കിലും കൂടുതലും സങ്കരയിനങ്ങളായതിനാൽ വിത്ത് തൈക്ക് മാതൃ സസ്യത്തിൻ്റെ ഗുണ നിലവാരം ലഭിക്കണമെന്നില്ല.
ഔഷധ യോഗങ്ങൾ
പാരമ്പര്യ ചികിത്സയിൽ കാൻസർ, ത്വഗ്രോഗങ്ങൾ, കുഷ്ഠം, പേവിഷബാധ, ചിക്കൻപോക്സ്, മീസിൽസ്, അൾസർ, മലേറിയ, ആസ്ത്മ, അപസ്മാരം, പല്ലുവേദന, മുറിവുകൾ, വാതം, ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയ്ക്ക് കൊങ്ങണിച്ചേടിയുടെ മുഴുവൻ ചെടിയും ഉപയോഗിക്കുന്നു. സിനലോവയിൽ, പാമ്പുകടിക്ക് കൊങ്ങിണി ഉപയോഗിക്കുന്നു.