Ayurvedic Medicinal Plants

Karimbu           കരിമ്പ്

Genus: Saccharum
Botanical name: Saccharum officinarum Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Jeevani, Rishi bhojyam
Hindi: Pundiya, Ganna
English: Sugarcane
Malayalam: Karimbu  (കരിമ്പ്)

കരിമ്പ്

വ്യാവസായികമായി വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ്‌ കരിമ്പ്. ശാസ്ത്രീയനാമം Saccharum officinarum Linn എന്നാണ്. പഞ്ചസാരയുണ്ടാക്കുന്നതിനും വേനൽക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര്‌ ഉപയോഗിക്കുന്നുണ്ട്.

പുൽ വർഗ്ഗത്തിൽ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 1 മുതൽ 1.5 മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. മണ്ണ് സാധാരണ തവാരണ കോരിയാണ്‌ കരിമ്പ് കൃഷിചെയ്യുന്നത്. ചെടികൾ നല്ലതുപോലെ പാകമാകുമ്പോൾ പൂക്കൾ ഉണ്ടാകുന്നു. സാധാരണയായി പൂക്കൾ ഉണ്ടാകുന്നതിന്‌ മുൻപായി വിളവെടുപ്പ് നടത്തുന്നു. ചരകസംഹിതയിൽ മൂത്രവർദ്ധകദ്രവ്യമായി കരിമ്പിനെ വർണ്ണിക്കുന്നു.

ഔഷധ യോഗങ്ങൾ

കരിമ്പിന്റെ നീരു് ശരീരം കൂടുതൽ തടിപ്പിക്കും. മൂത്രവും കഫവും വർദ്ധിപ്പിക്കും. മലം ഇളക്കും. രക്തപിത്തം ശമിപ്പിക്കും. വാതവും പിത്തവും ഉള്ളവർ ഊണിനു മുമ്പും കഫമുള്ളവർ ഊണിനു ശേഷവും കരിമ്പിൻ നീരു് കഴിക്കണം. പഴയ ശർക്കരയാണു് ഔഷധങ്ങളിൽ ചേർക്കുന്നത്. ചെറുനാരങ്ങ നീരോ ഇഞ്ചി നീരോ കരിമ്പിൻ നീരിൽ ചേർത്തു കഴിച്ചാൽ ആമാശയ വൃണവും അഗ്നിമാന്ദ്യവും മാറും. കരിമ്പിൻ നീരും കൊടിത്തൂവ കഷായവും ചേർത്ത് ഉണ്ടാക്കുന്നതാണ് അഷ്ടാംഗഹൃദയത്തിൽ പറയുന്ന യാഷശർക്കര.