Kayam കായം
Genus: Ferula
Botanical name: Ferula narthex Boiss
PLANT NAME IN DIFFERENT LANGUAGES
Sanskrit: Agudagandhu, Badhika, Hingu
Hindi: Hing
English: Asafoetida Plant, Stinking gum, Devil’s dung
Malayalam: Kayam, Perungayam, Karikkayam (കായം)
കായം
ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം.
ചെടി(ferula species )യുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത്. അതുപോലെ വേരും തണ്ടും കൂടിചേരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട്.
ചെടി പൂക്കുന്ന സമയമായ മാർച്ച് – ഏപ്രിൽ സമയത്താണ് വേരുകളുടെ അറ്റം മുറിച്ചെടുത്ത് മണ്ണും ചുള്ളി കമ്പുകളും കൊണ്ട് പുതയിടും. നാലോ അഞ്ചോ വർഷം പ്രായമായ ചെടിയിൽ നിന്നാണ് കറ എടുക്കുന്നത്.
മുറിച്ചെടുത്ത വേരിന്റെ അഗ്രഭാഗത്ത് നിന്നും വെളുത്ത നിറമുള്ള കറ ഊറി വരും. പുറത്തു വരുന്ന ഈ കറ ചുരണ്ടിയെടുത്ത് വീണ്ടും അഗ്രഭാഗം മുറിച്ചു മറ്റൊരു മുറിവുണ്ടാക്കുക .ഇങ്ങനെ മൂന്നു മാസം വരെ കറയെടുക്കാം. കറയൊലിപ്പ് നിൽക്കുന്നത് വരെ കായം ചുരണ്ടിയെടുക്കാം.
ഔഷധ യോഗങ്ങൾ
കോളിക്, ഡിസ്പെപ്സിയ, ആസ്ത്മ, ഹിസ്റ്റീരിയ, മലബന്ധം, വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, വില്ലൻ ചുമ, അപസ്മാരം, മാനസിക രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് കായം ഔഷധ സസ്യമാണ്.
ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക, അസിഡിറ്റി എന്നിവയെ തടയാന്‍ കായത്തിൽ അടങ്ങിയിട്ടുള്ള ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സഹായിക്കും. അതിനാല്‍ കായം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ദഹനപ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇവ സഹായിക്കും.
ആര്‍ത്തവസംബന്ധമായ വേദന പരിഹരിക്കുന്നതിനും കായം സഹായകമാണ്. അടിവയറ്റിലെ പേശികളെ സുഗമമാക്കാൻ ഇവ സഹായിക്കുന്നു. ഇതിലൂടെയാണ് ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നത്.