Ayurvedic Medicinal Plants

Kozhuppa               കൊഴുപ്പ, ഉപ്പുചീര

Family: Portulacaceae (Moss rose family)
Genus: Portulaca
Botanical name: Portulaca oleracea
PLANT NAME IN DIFFERENT LANGUAGES
Sanskrit: Lonika, Brihat loni, Khotika
Hindi: Lunia, Badi noni, Bara laniya
English: Common purslane, Verdolaga, Pigweed, Little Hogweed, Pursley, Moss rose
Malayalam: Kozhuppa, Kozhuppacheera, Karicheera, Uppucheera(കൊഴുപ്പ, ഉപ്പുചീര)

കൊഴുപ്പ, ഉപ്പുചീര

ഉപ്പു ചീരയെന്നും അറിയപ്പെടുന്ന കൊഴുപ്പ  രുചികരവും പോക്ഷകക്കലവറയുമായ ഇലക്കറിയെന്നതിനു പുറമേ സമൂലം ഔഷധമായിട്ടുപയോഗിക്കാവുന്നൊരു അത്ഭുത സസ്യവുമാണു്. ഇംഗ്ലീഷിൽ purslane, pursley എന്നീ പേരുകളിലറിയപ്പെടുന്ന ഉപ്പുചീരയുടെ ശാസ്ത്രീയ നാമം Portulaca oleracea എന്നാണ്. വരണ്ട കാലാവസ്ഥയുള്ളയിടങ്ങളിലോഴികെ ലോകമെമ്പാടും കാണുന്നൊരു കള സസ്യമാണിത്. ഇതിന്റെ ഔഷധ-പോക്ഷക ഗുണങ്ങൾ മനസ്സിലാക്കിയ വിവിധ പ്രദേശങ്ങളിലുള്ള മനുഷ്യർ പരമ്പരാഗതമായി ഭക്ഷണത്തിനും ഔഷധത്തിനുമായിതിനെ ഉപയോഗപ്പെടുത്തി വരുന്നു. എന്നാൽ കേരളത്തിൽ പരക്കെ കാണപ്പെടുന്ന കൊഴുപ്പച്ചീരയെപ്പറ്റി പുതിയ തലമുറയിൽപ്പെട്ട എത്ര പേർക്കറിയാമെന്നറിയില്ല. മാംസളമായ ഇലകളും തണ്ടുമാണ് കൊഴുപ്പക്കുള്ളത്. ഇലകൾക്ക് പച്ച നിറവും തണ്ട് ചുവപ്പോ തവിട്ടു നിറത്തിലോ കാണപ്പെടുന്നു. ചെറിയ മഞ്ഞ നിറത്തിലുള്ള പൂക്കളും പച്ച നിറത്തിലുള്ള കായ്കളും കാണാം.

ഔഷധ യോഗങ്ങൾ

സമൂലമായി ഔഷധയോഗ്യമായ ഒരു സസ്യമാണ് ഉപ്പുചീര. കൊഴുപ്പയിലടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റീ ആസിഡു് ഹൃദയാരോഗ്യ സംരക്ഷണത്തിനുത്തമമാണ്. കൊഴുപ്പയിലുള്ള ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.കാൻസറിനെ വരെ ചെറുക്കാൻ ശേഷിയുള്ളതാണിത്. ഇതിലുള്ള കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ എല്ലുകളുടെയും പല്ലുകളുടെയും പേശി കളുടെയും ആരോഗ്യം കാത്തു സൂക്ഷിക്കും.

കൊഴുപ്പ നീരും നല്ലെണ്ണയും കൂട്ടിച്ചേര്‍ത്തു മൂന്നുതുള്ളി വീതം നസ്യം ചെയ്യുക. പാണല്‍‍ വേര് പാലില്‍‍ അരച്ച് നെറ്റിയില്‍‍‍ പുരട്ടുക. തലവേദന ശമിക്കും.