Ayurvedic Medicinal Plants

Karinkuvalam          കരിങ്കൂവളം

Family: Pontederiaceae (Pickerel weed family)
Genus: Monochoria
Botanical name: Monochoria vaginalis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Indivarah
Hindi: Nanka, Indivar
English: Oval Leaf Pondweed, Oval Leaf Monochoria, Marshy betelvine
Malayalam: Karinkuvalam, Neelolpalam(കരിങ്കൂവളം,  കാക്കപ്പോള, കുളച്ചേമ്പ് )

കരിങ്കൂവളം

ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ചെളിക്കുളങ്ങളിലും വയൽവരമ്പുകളിലും ചതുപ്പ് പ്രദേശങ്ങളിലു ഈ സസ്യം സ്വാഭാവികമായി കാണപ്പെടുന്നു. മുൻകാലങ്ങളിൽ കേരളത്തിൽ നെൽപാടങ്ങളിലും, കുളങ്ങളിലും തോട്ടുവക്കിലും, സാധാരണയായി കണ്ടു വന്നിരുന്ന വെയിലേറ്റാൽ വാടിപ്പോകുന്നതും, ചതുപ്പ് പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ കരിങ്കൂവളം. Monochoria vaginalis എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം Pontederiaceae എന്ന സസ്യകുടുംബത്തിൽപ്പെടുന്നു.

 ഏകദേശം 60 സെ.മി ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷി സസ്യമാണ് കരിങ്കൂവളം.ഈ സസ്യത്തിന്റെ ചുവട്ടിൽനിന്നുതന്നെ കട്ടിയുള്ള ഉരുണ്ട തണ്ടുകൾ ഉണ്ടാകുന്നു. തണ്ടുകളുടെ പകുതി കഴിഞ്ഞുള്ള ഭാഗം വിരിഞ്ഞ് ഇലകളാകുന്നു. ഹൃദയാകാരത്തിലുള്ള ഇലകളാണ് ഇവയുടേത്.

ഇലയുടെ തണ്ടുകൾ മൃദുവും ഉൾഭാഗം പൊള്ളയുമാണ്. ഇവ നല്ല പച്ചനിറത്തിൽ കാണപ്പെടുന്നു. ഇവയുടെ പുഷ്പങ്ങൾ ചെറുതും നീലനിറത്തിലും കാണപ്പെടുന്നു . ഇവയിൽ ഫലങ്ങളുണ്ടാകുന്നു. ഫലത്തിനകത്ത് അനേകം വിത്തുകൾ കാണപ്പെടുന്നു. കരിങ്കൂവളത്തിൻ്റെ ഇലയും, തണ്ടും ഭക്ഷ്യയോഗ്യമാണ്. ഇതുകൊണ്ട്- പഴമക്കാർ തോരനുണ്ടാക്കി കഴിച്ചിരുന്നു.

ഔഷധ യോഗങ്ങൾ

കരൾ സംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സക്ക് ഇതിന്റെ വേര് ഉപയോഗിക്കുന്നു, പല്ലുവേദനക്കും വേര് ഔഷധമാണ് ശരീര താപത്തെ ശമിപ്പിക്കുന്ന നല്ലൊരു ഔഷധം കൂടിയാണ് കരിങ്കൂവളം. ആയുർവേദത്തിൽ വാത പിത്ത ജ്വര ചികിത്സയ്ക്കായി നിർദേശിച്ചിരിക്കുന്ന ഔഷധയോഗമായ ദ്രാക്ഷാദി കഷായത്തിലെ ഒരു ചേരുവയാണ് കരിങ്കൂവളക്കിഴങ്ങ്. അതേപോലെ കരിങ്കൂവളക്കിഴങ്ങ് പ്രധാനമായി ചേർത്തുണ്ടാക്കുന്ന എണ്ണയാണ് “നീലോൽപലാദി” എണ്ണ. ഇത് മാനസികരോഗങ്ങൾക്ക് തലയിൽ തണും കിട്ടാൻ വേണ്ടിയും നല്ല ഉറക്കം കിട്ടുന്നതിനുവേണ്ടിയും തലയിൽ ഉപയോഗിക്കുന്ന എണ്ണയാണ്.

ദ്രാക്ഷാദി കഷായം.

വിട്ടുമാറാത്ത പനി, രക്തപിത്തം, മഞ്ഞപ്പിത്തം, മറ്റ് കരൾ രോഗങ്ങൾ, അസിഡിറ്റി, ശരീരം ചുട്ടുനീറ്റൽ ,അമിത മദ്യപാനം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ, ഛർദ്ദി,മോഹാലസ്യം, തളർച്ച, തലചുറ്റൽ,അമിത ദാഹം തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഒറ്റയ്ക്കും മറ്റ് മരുന്നുകൾക്കൊപ്പം ചേർത്തും ദ്രാക്ഷാദി കഷായം ഉപയിഗിക്കുന്നു.