Ayurvedic Medicinal Plants

Kalluvazha      കല്ലുവാഴ, മലവാഴ

Family: Musaceae
Genus: Ensete
Botanical name: Ensete superba (Roxb) Cheesman. (Musa superba Roxb.)
PLANT NAME IN DIFFERENT LANGUAGES
Sanskrit: Devakeli, Kamakshi, Krishna-tamara
Hindi: Sabbajaya
English: Wild plantain, Indian bead, Rock banana
Malayalam: Kalluvazha, Malavazha

(കല്ലുവാഴ, കാട്ടുവാഴ, മലവാഴ )

കല്ലുവാഴ

വാഴ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരിനമാണ് കല്ലുവാഴ (ശാസ്ത്രനാമം: Ensete superbum – എൻസെറ്റ സൂപ്പർബം). മ്യൂസേസീ കുടുംബത്തിൽപ്പെട്ട ഈ സസ്യം കാട്ടുവാഴ, മലവാഴ എന്നിങ്ങനെയും അറിയപ്പെടുന്നു.

വനങ്ങളിലും പാറക്കൂട്ടങ്ങൾക്കിടയിലും സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് കല്ലുവാഴ. കേരളത്തിലെ മലയോര പ്രദേശങ്ങളിൽ ഈ സസ്യം ധാരാളമായി കണ്ടുവരുന്നു. മൂസേസിയേ എന്ന വാഴ കുടുംബത്തിലെ ഒരു അംഗമാണ് കല്ലുവാഴ. ദേവ കേളീ, കാമാക്ഷി തുടങ്ങിയ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടും.

രൂപത്തിലും ഭാവത്തിലും വാഴകളോട് ഏറെ സാദൃശ്യമുള്ള ഒന്നാണ് കല്ലുവാഴ. ഇതിന്റെ ഇലകൾ വാഴയിലയെക്കാൾ തടിച്ചതും വീതി കൂടിയതുമാണ്. ഇലകൾക്കൊത്തു കുറുകി വളരുന്ന ഈ വാഴയുടെ കാണ്ഡഭാഗം സാധാരണ വാഴയെക്കാൾ കട്ടി കൂടിയതും തടിച്ചതുമാണ്. കുറഞ്ഞത് 5 മുതൽ 7 വർഷം വരെ വേണ്ടിവരും ഈ വാഴ കുലയ്ക്കാൻ. ഈ വാഴയുടെ കട ഭാഗം ഏകദേശം ഒന്നര മീറ്റർ ചുറ്റളവിൽ ആകുമ്പോൾ തട ഗോപുരത്തിൻ്റെ ആകൃതിയിൽ വളർന്ന് ഏകദേശം 4 അടിയോളം പൊക്കത്തിൽ എത്തുമ്പോൾ അവിടെ നിന്നും സാധാരണ വാഴയുടെരൂപത്തിൽ 10 അടിയോളം വളർന്ന് കുടമെടുത്ത് കുല വിരിയുന്നു. ഇതിന്റ കുല പഴുക്കാൻ ഏകദേശം ഒന്നര വർഷത്തോളം വേണ്ടിവരും.

ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്. എങ്കിലും ആരും കഴിക്കാറില്ല. ഇതിന്റ ഉള്ളിലെ കല്ലുപോലെയുള്ള വിത്തുകൾ തന്നെയാണ് കാരണം. ഇതിന്റ പഴത്തിനുള്ളിൽ നിറയെ കല്ലുപോലെ കട്ടികൂടിയ കറുത്ത വിത്തുകളാണ്. ഒരു പഴത്തിൽ 25 വിത്തുകൾ വരെ കാണാം. ഈ വിത്ത് പൊട്ടിമുളച്ചാണ് പുതിയ തൈകൾ ഉണ്ടാകുന്നത്,സാധാരണ വാഴപോലെ മുട്ടിൽ നിന്നും തൈകൾ മുളയ്ക്കാറില്ല. ഇതിന്റ ഇലകൾ മൃഗങ്ങൾ ഒന്നും തന്നെ ഭക്ഷിക്കാറില്ല. കാരണം ഇതിന്റ ഇലകളിലും തണ്ടിലും സാധാരണ വാഴെയെക്കാൾ കട്ടികൂടിയ ഒരു കറയുണ്ട്. നമ്മൾ തണ്ട് മുറിക്കുമ്പോൾ ഈ കറ ഊറി വരുന്നത് കാണാം.

ഒട്ടുമിക്ക വീടുകളിലും ഇതിനെ ഒരു അലങ്കാര സസ്യമായി നട്ടുവളർത്താറുണ്ട് കാരണം. ആയില്യം നാൾ അയൽ ദോഷം എന്ന് ഹിന്ദുമതക്കാരുടെ ഇടയിൽ ഒരു വിശ്വാസമുണ്ട്. അത് പെൺകുട്ടിയാണെങ്കിൽ ആ വീടിൻറ്റ പടിഞ്ഞാറേ വീടിനും ആൺകുട്ടിയാണെങ്കിൽ കിഴക്കേ വീടിനും ദോഷമാണെന്നാണ് വിശ്വാസം. ഈ ദോഷമകറ്റാൻ അവരുടെ നോട്ടമെത്തുന്ന ഭാഗത്ത് കല്ലുവാഴയോ, മഞ്ഞമുളയോ നട്ടുവളത്താറുണ്ട് നമ്മൾ ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ ആ വീടിൻറ്റ ഏതെങ്കിലും ഭാഗത്ത് കല്ലുവാഴയോ, മഞ്ഞമുളയോ നട്ടുവളർത്തുന്നുണ്ടെങ്കിൽ അത് പ്രകൃതിസ്നേഹം കൊണ്ടോ അലങ്കാരത്തിനോ വേണ്ടിയല്ല. അടുത്ത വീട്ടിൽ എവിടെയോ ആയില്യം നക്ഷത്രക്കാരുണ്ടണ് നിശ്ശേഷം മനസ്സിലാക്കാം. കൂടാതെ കണ്ണൂർ ജില്ലയിലുള്ള കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ വർഷങ്ങളായി പ്രസാദം വിളമ്പുന്നതും അന്നദാനം നടത്തുന്നതുംകല്ലുവാഴയുടെ ഇലയിലാണ്.

ഔഷധ യോഗങ്ങൾ

ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍, വൃക്ക-മൂത്രാശയ രോഗങ്ങള്‍, തീപ്പൊള്ളല്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കല്ലുവാഴയിലെ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു.കല്ലുവാഴയുടെ മാണം ശുദ്ധിയാക്കി അരിഞ്ഞു വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുന്ന മാവ് നല്ലൊരു ഉത്തേജക ഔഷധം ആണ്. കല്ലുവാഴയുടെ കല്ലു പൊട്ടിച്ച് തോടു കളഞ്ഞെടുക്കുന്ന വെള്ള നിറത്തില് ഉള്ള മാവ്  മൂത്രാശയ രോഗങ്ങള്‍ക്ക് നല്ലതാണ്. മുറിവണക്കാന്‍ കല്ലുവാഴയുടെ പോള മുറിച്ച് അതില് നിന്നൂറി വരുന്ന പശ പോലുള്ള ദ്രാവകം ഉപയോഗിക്കുന്നു.