Kannanthali കണ്ണാന്തളി
Genus: Exacum
Botanical name: Exacum tetragonum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Akshipushpi
Hindi: Avachiretta, Bara-charayatah, Habshi-charayatah
English: Bicolor Persian Violet, Country kreat
Malayalam: Kannanthali
കണ്ണാന്തളി
ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ പശ്ചിമഘട്ടം വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്ന ഒരു ചെടിയാണ് കണ്ണാന്തളി(ശാസ്ത്രീയനാമം: Exacum tetragonum). ദക്ഷിണേന്ത്യയിലെ ഒരു സ്ഥാനിക (endemic) സസ്യമാണിത്. കേരളത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ഓഷധി വർഗ്ഗത്തിൽ പെട്ട ഒരിനം ചെടിയാണ് കണ്ണാന്തളി. 50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള ചെങ്കൽ കുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും വളരുന്ന ഒരു ഏകവർഷി സസ്യമാണിത്. 70 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ തണ്ടു് ചതുരാകൃതിയിലാണ്. കടുംവയലറ്റ് നിറത്തോടുകൂടിയ അഗ്രവും വെളുത്ത ഇതളുകളും മഞ്ഞ കേസരങ്ങളുമാണ് ഈ പൂവിന്. ഒരു ചെടിയില്‍ 40 മുതല്‍ 80 വരെ പൂക്കളുണ്ടാകും. ഓണക്കാലത്ത് ഇവ കൂടുതലായി കാണുന്നതുകൊണ്ട് പൂക്കളത്തിലും മറ്റും ഇവയുടെ പൂക്കൾ ഉപയോഗിക്കാറുണ്ട്.
മഹാബലിയെ വാമനന് പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തിയപ്പോള് അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരമാണ് കണ്ണാന്തളി ഭൂമിയിലെത്തിയതെന്നാണ് ഐതിഹ്യം.
ചിങ്ങമാസം പിറന്നാല് കുന്നുകളിലും പറമ്പുകളിലും സുലഭമായി കണ്ടിരുന്ന കണ്ണാന്തളി ഇപ്പോള് വംശനാശ ഭീഷണിയിലാണ്. കേരളത്തില് മാത്രം കാണപ്പെടുന്നതും ഇപ്പോള് വളരെ അപൂര്വവുമായ ഔഷധി വര്ഗ്ഗത്തില് പെട്ട ചെടിയാണ് കണ്ണാന്തളി . ഇത് പുല്മേടുകളിലാണ് സാധാരണ കാണപ്പെട്ടിരുന്നത്. പൂവിടുന്നത്: സെപ്റ്റംബർ-ഡിസംബർ.
ഔഷധ യോഗങ്ങൾ
കഷായങ്ങളില് ചേരുവയായി കണ്ണാന്തളി ഉപയോഗിക്കാറുണ്ട്.
നേത്രരോഗങ്ങൾക്ക് ഈ സസ്യം സമൂലമെടുത്ത് ഇടിച്ചുപിഴിഞ്ഞ് തയ്യാറാക്കുന്ന സത്ത് കണ്ണിലൊഴിക്കുന്നത് നല്ലതാണ്. ചില തരം ത്വക്‌രോഗങ്ങൾ, വയറുവേദന, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. നീരിന് കയ്പുരസമുള്ളതിനാൽ ചില വൈദ്യന്മാർ പ്രമേഹ ചികിൽസയിലും ഉപയോഗിക്കാറുണ്ട്. ഈ സസ്യത്തിനു് തിക്തരസവും ലഘുഗുണത്തോടുകൂടിയ ശീതവീര്യവുമാണു്. കഷായങ്ങളിൽ ചേരുവയായി കണ്ണാന്തളി ഉപയോഗിക്കുന്നു
നേത്രരോഗങ്ങൾക്ക് ഈ സസ്യത്തിന്റെ സത്ത് കണ്ണിലൊഴിക്കുന്നതിനാലായിരിക്കണം കണ്ണാന്തളിയെന്ന് മലയാളത്തിലും അക്ഷീപുഷ്പിയെന്ന് സംസ്‌കൃതത്തിലും അറിയപ്പെടുന്നത്.