Kilukiluppa കിലുകിലുപ്പ
Genus: Crotalaria
Botanical name: Crotalaria retusa
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sanapushpi, Sanaghantika, Kinihi
Hindi: Khunkhuniyan
English: Rattleweed, shak-shak, Rattlebox, wedge-leaf, Crotalaria
Malayalam: Kilukiluppa, Tantalakkotti, Cana, Tantalakkotti
കിലുകിലുപ്പ
ആഫ്രിക്ക ജന്മദേശമായ ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന മനോഹരമായ പുഷ്പങ്ങളുണ്ടാകുന്നകുറ്റിച്ചെടിയാണ് പൂമ്പാറ്റക്കിലുക്കി എന്നുകൂടി അറിയപ്പെടുന്ന കിലുകിലുക്കി. (ശാസ്ത്രീയനാമം: Crotalaria retusa).
ഈ സസ്യം പലയിടത്തും അധിനിവേശസസ്യമായി കരുതിപ്പോരുന്നു. കന്നുകാലികൾക്ക് കിലുകിലുക്കി വിഷമാണ്. പച്ചിലവളമായും വിളകൾക്ക് പുതയിടാനും ഉപയോഗിക്കുന്നു. കുരുവിൽ നിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമല്ലെങ്കിലും ഷാമ്പൂ, ക്രീമുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാം. വിയറ്റ്നാമിൽ കുരുക്കൾ വറുത്തുതിന്നാറുണ്ട്. ചിലയിടങ്ങളിൽ ഇലയും പൂവും കറിവയ്ക്കാൻ ഉപയോഗിക്കുന്നു. പല നാടുകളിലെയും നാട്ടുമരുന്നുകളിൽ ഈ ചെടി ഉപയോഗിച്ചു കാണുന്നു. Wedgeleaf Rattlepod എന്ന് അറിയപ്പെടുന്നു.
കിലുക്കാംപെട്ടി ചെടിയുടെ പച്ച നിറത്തിലുള്ള കായ്കൾ ഉണങ്ങുമ്പോൾ നിറവ്യത്യാസം വന്ന് കറുപ്പു നിറത്തിലാകുന്നു. കറുത്ത പുറം തോടിനകത്ത് കടുകുമണികൾക്ക് സമാനമായ ചെറിയ കറുത്ത വിത്തുകൾ കാണപ്പെടുന്നു. ഉണങ്ങിയ കായ്കൾ കുലുക്കി നോക്കിയാൽ കുട്ടികളുടെ കിലുക്കാംപെട്ടി കുലുക്കുമ്പോൾ കേൾക്കുന്ന ശബ്ദാനുഭവമാണ് ഉണ്ടാകുന്നത്. അതിൽ നിന്ന് തന്നെയാകണം കിലുക്കാംപെട്ടി ചെടിയ്ക്ക് ആ പേരു ലഭിച്ചത്.
നീലകടുവ ശലഭങ്ങൾക്ക് ഏറെ പ്രിയമായ അൽക്കലോയിഡുകൾ നുണയുന്നതിന് അവ കൂട്ടമായി കിലുക്കാംപെട്ടി ചെടിയിലേക്ക് വന്നു ചേരുന്നു. കിലുക്കാംപെട്ടി ചെടി സമൃദ്ധമായി വളരുന്ന പുഴയോരങ്ങളിലും തീരപ്രദേശങ്ങളിലും ചെടികളിൽ കൂട്ടമായി വന്നിരുന്ന് ആൽക്കലോയ്ഡ് നുണയുന്ന നീലകടുവ ശലഭങ്ങളുടെ കൂട്ടം തന്നെ കാണാനാകും. ശ്രദ്ധിച്ചാൽ ശലഭങ്ങൾ ഇലകളിൽ മുൻകാലുകൾ കൊണ്ട് ചുരണ്ടി ആൽക്കലോയ്ഡ് ശേഖരിക്കുന്നത് കാണാം.
ഇത്തരത്തിലുള്ള മരങ്ങളും ചെടികളും ഒരു പ്രദേശത്ത് നട്ടു വളർത്തി ശലഭങ്ങളെ ആകർഷിച്ചാണ് ശലഭ ഉദ്യാനങ്ങൾ അഥവാ ശലഭ പാർക്കുകൾ ഒരുക്കുന്നത്. വാസസ്ഥാനവും ആഹാരവും ഒരുമിച്ച് ലഭിക്കുന്ന സ്ഥലത്ത് ശലഭങ്ങൾ ഒത്തുകൂടുന്നു.
ഔഷധ യോഗങ്ങൾ
കിലുകിലുപ്പയിലെ മുഴുവൻ ചെടിയും ഡിസ്പെപ്സിയ, പനി, ഹൃദയസംബന്ധമായ തകരാറുകൾ, സ്റ്റോമറ്റോപതി എന്നിവയ്ക്ക് ഉപയോഗിക്കുന്നു. പിത്തലിസം, വയറിളക്കം, ചൊറി, ഇംപെറ്റിഗോ എന്നിവയ്ക്ക് ഇലകൾ ഉപയോഗിക്കുന്നു. വിത്ത് പൊടിച്ച് പാലിൽ തിളപ്പിച്ച് കഴിക്കുന്നത് ശരീരബലവും ആയുസ്സും വർദ്ധിപ്പിക്കുന്നതിന് വളരെ ഉപയോഗപ്രദമാണെന്ന് പറയപ്പെടുന്നു. വിത്ത് ശുദ്ധിയുള്ളതും, ദഹനം, ജ്വരം എന്നിവയും ത്വക്ക് രോഗങ്ങൾ, കുഷ്ഠം, വായുക്ഷോഭം, പനി എന്നിവയ്ക്ക് ഉപയോഗപ്രദമാണ്.