Ayurvedic Medicinal Plants

Kallarayal               കല്ലരയാൽ 

Family: Moraceae (Mulberry family)
Genus: Ficus
Botanical name: Ficus arnottiana, Urostigma arnottiana
PLANT NAME IN DIFFERENT LANGUAGES
Sanskrit: plavaka, plavanga
Hindi: bassari, palhi
English: Indian rock fig, rock pipal, waved-leaved fig tree, wild pipal
Malayalam: Kallal, kallarayal (കല്ലരയാൽ, ആമക്കണ്ണിയൻ )

കല്ലരയാൽ

ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ചെറിയ വൃക്ഷം. 25 മീറ്റർ വരെ ഉയരം വയ്ക്കും. അർദ്ധ നിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും പാറകളിലോ കല്ലുകളിലോ വേരുകളാഴ്ത്തി വളരുന്നു.ആമക്കണ്ണിയൻ എന്നും വിളിക്കാറുണ്ട്. ആൽമരങ്ങൾക്ക് പൊതുവായി പറയുന്ന പദമാണ് ജനുസ് നാമമായി നൽകിയിരിക്കുന്നത്.18ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്കോട്ടിഷ് സസ്യ ശാസ്ത്രജ്ഞൻ G.A. Walker Arnott നോടുള്ള ആദരസൂചകമായിട്ടാണ് സ്പീഷീസ് നാമം നൽകിയിരിക്കുന്നത്. തടിയും തൊലിയും പലവിധ ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിക്കാറുണ്ട്. ആൽ ശലഭത്തിന്റെ ലാർവാ ഭക്ഷണ സസ്യമാണ്. ഇലകൾ കാഴ്ചയിൽ അരയാലിന്റെ തന്നെ എന്നു തോന്നിക്കും.(ശാസ്ത്രീയനാമം: Ficus arnottiana)

ഔഷധ യോഗങ്ങൾ

പുറംതൊലി ചെർത്തുള്ള ഔഷധം   വാത, പിത്തം, ത്വക്ക്, രോഗങ്ങൾ, കുഷ്ഠം, ചൊറിച്ചിൽ, ചൊറിച്ചിൽ, മുറിവുകൾ, പ്രമേഹം, പൊള്ളൽ, യോനീരോഗം, വീക്കം, വയറിളക്കം തുടങ്ങിയ രോഗാവസ്ഥകളിൽ ഇത് ഉപയോഗപ്രദമാണ്.