Kattusuryakanti കാട്ടു സൂര്യകാന്തി
Genus: Tithonia
Botanical name: Tithonia diversifolia
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Akal kohadi
English: Mexican sunflower, Japanese sunflower
Malayalam: Kattusuryakanti (കാട്ടു സൂര്യകാന്തി)
കാട്ടു സൂര്യകാന്തി
ഇടുക്കി ജില്ലയിലെ തരിശുപ്രദേശങ്ങളിൽ ധാരാളമായി കാണുന്ന ഒരു കളച്ചെടിയാണ് കാട്ടുസൂര്യകാന്തി അഥവാ കയ്പു ചെടി. മെക്സിക്കോ ജന്മദേശമായുള്ള ഈ ചെടി നമ്മുടെ വഴിയോരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിലുള്ള, സൂര്യകാന്തി പൂക്കളോട് സാദൃശ്യം തോന്നിപ്പിക്കുന്ന ഈ പൂക്കൾ കാണാത്തവരായി ആരുമുണ്ടാവില്ല. ‘Tithonia diversifolia’ എന്ന് ശാസ്ത്ര നാമം. വർഷം മുഴുവൻ പുഷ്പിക്കുന്ന സസ്യങ്ങളാണിവ. പൂമ്പൊടിയുടെയും പൂന്തേനിന്റെയും കലവറയായതു കൊണ്ട് എല്ലാതരം തേനീച്ചകളും ആകർഷിക്കപ്പെടുന്നു. തേനീച്ചയുടെ ഭക്ഷണം എന്നതിലുപരി മികച്ച ഒരു ജൈവവളം കൂടിയാണ് ഈ സസ്യം. മണ്ണിര കമ്പോസ്റ്റിലെ മണ്ണിരകൾക്ക് വളരെ പ്രീയപ്പെട്ടതാണ് കാട്ടു സൂര്യകാന്തിയുടെ ഇലകൾ. ഏലം കൃഷിയിൽ പുതയിടീലിനും അടിവളമായും കമ്പോസ്റ്റായും ഈ സസ്യത്തെ ഉപയോഗപ്പെടുത്താം. ഏലച്ചെടിയുടെ വേരിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങളിലൊന്നായ നിമവിരയെ തുരത്താൻ കാട്ടു സൂര്യകാന്തി ഇലയുടെ സത്ത് ഉപയോഗിക്കാറുണ്ട്.
ഔഷധ യോഗങ്ങൾ
കാട്ടുസൂര്യകാന്തിയുടെ വേര് മലേറിയയ്ക്കും കരൾ തകരാറിനും ആയുർവേദത്തിൽ പുരാതന കാലത്തു ഉപയോഗിചിരുന്നു.