Ayurvedic Medicinal Plants

Karimullu            കരിമുള്ള്, കരീരം

Family: Capparaceae (Caper family)
Genus: capparis
Botanical name: Capparis decidua
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Karel
English: Bare Caper
Malayalam: Karimullu (കരിമുള്ള്, കരീരം)

കരിമുള്ള്

മരുപ്രദേശങ്ങളിൽ വളരുന്ന ഒരു വൃക്ഷമാണ് കരിരം . ഇതിനെ മലയാളത്തിൽ കരിമുള്ള് എന്ന പേരിലും അറിയപ്പെടുന്നു. സംസ്‌കൃതത്തിൽ കരിര എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കരീരം. കേരളത്തിൽ ഈ വൃക്ഷം കാണപ്പെടുന്നില്ല.

വളരെ ഉയരത്തിൽ വളരുന്നതും നിറയെ മുള്ളുകളുള്ളതുമായ ഒരു വൃക്ഷമാണ് കരീരം. ഈ വൃക്ഷത്തിൽ ഇലകൾ കാണപ്പെടുകയില്ല. ഇളം തണ്ടുകളുടെ അഗ്രഭാഗത്ത് മാത്രമാണ് വളരെ ചെറിയ ഇലകൾ കാണപ്പെടുന്നത്.

ഈ വൃക്ഷത്തിൻ്റെ പുഷ്പങ്ങൾക്ക് ഇളം ചുവപ്പ് നിറമാണ്. മാർച്ച് മുതൽ സെപ്റ്റംബർ വരെയാണ് പൂക്കാല ഒക്ടോബർ മാസത്തോടെ ഇവയുടെ ഫലങ്ങൾ പാകമാകുന്നു. പാകമാകുന്ന ഫലത്തിന് ചുവപ്പു നിറമാണ മാംസളമായ ഈ ഫലം ഭക്ഷ്യയോഗ്യമാണ്.

ഈ വൃക്ഷത്തിൻ്റെ വേരിലും തണ്ടിലും കപ്പാരിൻ, കപ്പാരിലിൻ, കപ്പാരിനൈൻ, കപ്പാരിഡിസിൻ, ഐസോകോൺകാർപൈൻ എന്നീ ആൽക്കലോയിഡുകളും. ഇലയിൽ ഗ്ലൂക്കോകാപ്പരിൻ എന്ന ഗ്ലൂക്കോസൈഡും അടങ്ങിയിരിക്കുന്നു. ഇവയുടെ പൂമൊട്ടിൽ കാപ്രിക് ആസിഡ്, ഗ്ലൂക്കോസൈഡ് എന്നിവ അടങ്ങിയിരിക്കുന്നു.

ഇതിന്റെ പൂക്കളും,പഴുക്കാത്ത ഫലങ്ങളും അച്ചാറിടാനും മറ്റും ഉപയോഗിക്കുന്നുണ്ട്. രാജസ്ഥാനിലും ഹരിയാനയിലും ഇവയുടെ പഴങ്ങളും, പൂക്കളും പച്ചക്കറിയായി വ്യാപകമായി ഉപയോഗിക്കുന്നു.

ഔഷധ യോഗങ്ങൾ

വാതം,കഫം,വീക്കം, ശ്വാസംമുട്ടൽ, ആസ്മ, ചൊറി, കൃമി, അർശസ്സ്, വിഷം, പല്ലുവേദന, സന്ധിവാതം,ചുമ ഇടവിട്ടിണ്ടാകുന്ന പനി എന്നിവയെ ശമിപ്പിക്കും. കൂടാതെ മലമൂത്ര വിസർജ്ജനം സുഗമമാക്കുകയും വിയർപ്പിനെ ഉണ്ടാക്കുകയും ചെയ്യുന്നു.

ഇവയുടെ ഇളം ശാഖകൾ ചവയ്ക്കുന്നത് പല്ലുവേദനയ്ക്ക് ആശ്വാസം കിട്ടും.  ഇളം ശാഖകൾ പതിവായി ചവച്ചാൽ എല്ലാവിധ ദന്തരോഗങ്ങളും മാറിക്കിട്ടും.

ഈ വൃക്ഷത്തിൻറെ വേരിന്മേൽ തൊലി കഷായമുണ്ടാക്കി കഴിച്ചാൽ മലമ്പനി, ആമവാതം എന്നിവ ശമിക്കും.