Ayurvedic Medicinal Plants

Karimulli           കരിമുള്ളി, അഘോരി

Family: Flacourtiaceae (Coffee Plum family)
Genus: Flacourtia
Botanical name: Flacourtia indica
PLANT NAME IN DIFFERENT LANGUAGES
Sanskrit: Shruvavrikksha
Hindi: Bilangada
English: Governor’s Plum, Batoka Plum, flacourtia, Indian plum, Madagascar plum, Mauritius plum, Rhodesia plum
Malayalam: Karimulli  ( കരിമുള്ളി, അഘോരി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക്, ഔഷധക്കാര )

കരിമുള്ളി, അഘോരി

ആഫ്രിക്ക ജന്മദേശമായുള്ള ഒരു സസ്യമാണ് കരിമുള്ളി. (ശാസ്ത്രീയനാമം: Flacourtia indica). ഇത് ശാഖോപശാഖകളായി വളരുന്നു. പരമാവധി 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുവൃക്ഷം. കായകൾ പച്ചയ്ക്കും വേവിച്ചും തിന്നാൻ കൊള്ളും. ജാമും ജെല്ലിയും ഉണ്ടാക്കാം, ഉണങ്ങി സൂക്ഷിക്കാം. കാലിത്തീറ്റയായി ഉപയോഗിക്കാം. തടി നല്ല വിറകാണ്. പഴം ഉപയോഗിച്ച് മദ്യം ഉണ്ടാക്കാം. പലവിധഔഷധങ്ങളായും ഉപയോഗിക്കാം.

ഔഷധ യോഗങ്ങൾ

ഔഷധഗുണമുള്ളൊരു വൃക്ഷമാണ് കരിമുള്ളി അഥവാ  അഘോരി. ഇതിൻ്റെ ഇല, വേര്, പഴം എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. ആയുർവേദത്തിൽ കരൾ രോഗങ്ങളുടെ ചികിത്സയ്ക്കായി അഘോരി വ്യാപകമായി ഉപയോഗിക്കുന്നു. പഴങ്ങൾ വിശപ്പിനും  ദഹനപ്രക്രിയ സുഗമമാക്കുന്നു. മഞ്ഞപ്പിത്തം, രക്തസ്രാവം മുക്കിൽ കൂടിയുള്ള രക്തസ്രാവം, ചർമ്മരോഗങ്ങൾ, വിശപ്പില്ലായ്മ‌,ദഹനക്കേട്, ഇടവിട്ടുണ്ടാകുന്ന പനി, സന്ധിവാതം, വയറിളക്കം, ന്യുമോണിയ തുടങ്ങിയവയ്ക്കൊക്കെ കരിമുള്ളി അഥവാ  അഘോരി ഔഷധമായി ഉപയോഗിക്കുന്നു.