Ayurvedic Medicinal Plants

Kattayamodakam        കാട്ടയമോദകം

Family: Amaranthaceae
Genus: Dysphania
Botanical name: Dysphania ambrosioides, Chenopodium ambrosioides
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sugandh-vaastuuka, Kshetra-vaastuuka
Hindi: Ungli baathu
English: Mexican tea, Jerusalem Oak
Malayalam: Kattayamodakam (കാട്ടയമോദകം )

കാട്ടയമോദകം

കൃമിയെ നശിപ്പിക്കാനുള്ള ഔഷദമായി പലരാജ്യങ്ങളിലും ഉപയോഗിക്കുന്ന ചെടിയാണ് കാട്ടയമോദകം. ശാസ്ത്രീയ നാമം: ഡിസ്ഫാനിയ അംബ്രോസിയോഡെ Dysphania ambrosioides, പണ്ടറിയപ്പെട്ടിരുന്നത് Chenopodium ambrosioides എന്നാണ്.

ഒന്നര മീറ്റർ പൊക്കം വരുന്ന ചെടികൾ നേര മുകളിലേക്ക് നീളത്തിൽ വളരുന്നു. അനേകം ശാഖകൾ കാണപ്പെടുന്നൗഎടിയ് ചെടിക്ക് പൊതുവെ ഒരു സുഗന്ധമുണ്ട്. തണ്ടിലുടനീളം നനുത്ത രോമങ്ങൾ നിറഞ്ഞു നിൽകും. ഇലകളിൽ എണ്ണയുണ്ട്. 4-8 സെ.മീ നീളമുള്ള ഇലകൾക്ക് 2.5 സെ.മീ ഓളം വീതിയുണ്ട്.

ഔഷധ യോഗങ്ങൾ

പുരാതനമായി തന്നെ കാട്ടയമോദകം വിരയെ നശിപ്പിക്കാനായി ഇന്ത്യയിൽ ഔഷദമെന്ന രീതിയിൽ ഉപയോഗിക്കപ്പെട്ടുവന്നു. 1900 കളിൽ ചീനോപോഡീയം എന്ന പേരിൽ വിദേശരാജ്യങ്ങളിൽ വ്യാപകമായി. അമേരിക്കയിലെ ബാൾട്ടിമോർ എന്ന സ്ഥലത്ത് ഇതിന്റെ എണ്ണ സംസ്കരണശാല നിലനിന്നിരുന്നതിനാൽ ഇതിനെ ബാൾട്ടിമോർ എണ്ണ എന്നുവിളിച്ചു പോന്നു. ചീനോപോഡിയം എണ്ണക്ക് വിഷാംശം ഉണ്ടായിരുന്നതിനാൽ പിന്നീട് ഇതിന്റെ ഉപയോഗം കുറഞ്ഞുവന്നു. നിരവധി രാജ്യങ്ങളിൽ എന്നിരുന്നാലും ഇത് ഉപയോഗത്തിലുണ്ട്.

ഹോണ്ടുറാസിൽ ഇത് സമൂലം അരച്ച് കുടിക്കുന്നു. ലാറ്റിൻ അമേരിക്കയിൽ വളർത്തു മൃഗങ്ങളിലെ വിരശല്യം ഒഴിവാക്കാൻ ഇന്നും ഉപയോഗിക്കുന്നുണ്ട്. വായുക്ഷോഭം ഒഴിവാക്കാൻ കഴിവുണ്ട് എന്ന് പറയപ്പെടുന്ന കാട്ടയമോദകം, ശ്ത്രീകളിലെ ആർത്തവക്രമക്കേടുകൾക്കും ഉപയോഗിക്കുന്നു.