Lakshmitaru ലക്ഷ്മിതരു
Genus:
Botanical name: Simarouba glauca
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Ainta, Bilchuli, Hartho
English: Paradise Tree, Aceituno, Bitterwood
Malayalam: Lakshmitaru, Shorgum maram
(ലക്ഷ്മിതരു )
ലക്ഷ്മിതരു
ഇരുപത്തഞ്ച് അടിവരെ ഉയരത്തിൽ ശാഖകളോടെ പന്തലിച്ചു വളരുന്ന ഒരു മരമാണ് ലക്ഷ്മിതരു (ശാസ്ത്രീയനാമം: Simarouba glauca). പാരഡൈസ് മരം എന്നും അറിയപ്പെടുന്ന ഇവയുടെ ജന്മദേശം അമേരിക്കയാണ്. പൂക്കാലം മാർച്ച് ഏപ്രിൽ മാസങ്ങളിലാണ്. മഞ്ഞനിറഞ്ഞ വെള്ളനിറമുള്ള പൂക്കളാണ് ഇവയ്ക്ക്. ചെറിയ ഞാവൽപ്പഴത്തിന്റെ രൂപമുള്ള കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറമാവും. ഭക്ഷ്യയോഗ്യമായ കായകൾ മധുരമുള്ളതാണ്. പഴക്കാലത്ത് ധാരാളം പക്ഷികൾ ഇവ തേടി എത്താറുണ്ട്. കുരുവിൽനിന്നും കിട്ടുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ്. എണ്ണയിൽ കൊഴുപ്പ് കുറവാണ്. വിത്തുമുളപ്പിച്ചും കമ്പുനട്ടും പതിവച്ചും വംശവർദ്ധനനടത്താം. ഇടതൂർന്ന വേരുകൾ മണ്ണൊലിപ്പിനെ തടയാൻ നല്ലതാണ്. നിറഞ്ഞുനിൽക്കുന്ന ഇലകൾ വേനൽക്കാലത്ത് ചുറ്റുമുള്ള മണ്ണ് അധികം ചൂടാവാതെ സംരക്ഷിക്കുന്നു.
വിമാനത്തിൻ്റെ ഭാഗങ്ങൾ നിർമ്മിക്കാൻ മരം ഉപയോഗിക്കുന്നു.
ഔഷധ യോഗങ്ങൾ
പനി, ഛർദ്ദി, ജലദോഷം തുടങ്ങിയ വിവിധ രോഗങ്ങൾക്ക് ചികിത്സിക്കാൻ ലക്ഷ്മിതരു വിന്റ ഇലകളും ഇലകളുടെ സത്തകളും പരമ്പരാഗതമായി ഉപയോഗിക്കുന്നു.
ചെടിയില്‍ നിന്നും ഔഷധ ഗുണം ഉള്ള പദാര്‍ഥങ്ങള്‍ വേര്‍പെടുത്തി എടുത്തു വിവിധ പഠനങ്ങളും പരീക്ഷണങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്. എന്നാല്‍ അത് മനുഷ്യരില്‍ മരുന്നായി പ്രയോഗിക്കുന്ന തരത്തില്‍ ഉള്ള വിശദമായ പഠനങ്ങളോ കണ്ടുപിടിത്തങ്ങളിലോ എത്തിയിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്.