Ayurvedic Medicinal Plants

Muthanga      മുത്തങ്ങ, മുത്തങ്ങ കോര

Family: Cyperaceae
Genus: Cyperus
Botanical Name: Cyperus rotundus Lin / Cyperus tuberosus Roth
PLANT NAME IN DIFFERENT LANGUAGES
Sanskrit: Musta, Varida, Khana, Kuruvinda
English: Nut grass, Coco grass
Hindi: Nagarmotha, Motha
Malayalam: Muthanga 

(മുത്തങ്ങ, മുത്തങ്ങ കോര )

മുത്തങ്ങ

നമ്മുടെ നാട്ടിൽ സർവ്വസാധാരണമായി കാണുന്ന പുല്ലുവർഗങ്ങളിൽ ഒന്നാണ് മുത്തങ്ങ പുല്ല്. നിരവധി ഗുണങ്ങൾ ഉള്ള ഇത് ആയുർവേദത്തിൽ പല ഔഷധങ്ങളിലും ഇത് ഉപയോഗിക്കുന്നു. (ശാസ്ത്രീയനാമം: Cyperus rotundus).
മുത്തങ്ങ അരയടിയോളം മാത്രം ഉയരത്തില് വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. നനവും ഈര്പ്പവുമുള്ള പ്രദേശങ്ങളില് നന്നായി വളരുന്ന സസ്യമാണിത്. പ്രധാനമായുംചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില് കണ്ടുവരുന്നത്. ചെടിയുടെ നെറുകയില് ആന്റിന പോലെ ഉയര്ന്നു നില്ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന് കഴിയും. തണ്ടുകൾക്ക് 3 സെ.മീ. നീളം കാണും. സസ്യത്തിന്റെ ചുവടെയാണ് ഇലകൾ കാണപ്പെടുന്നത്. ഇലക്ക് 10-12 സെ. മീ ഓളം നീളവും 0.5 സെ.മീ വീതിയും ഉണ്ടാവും. നല്ല പച്ചനിറവും അഗ്രം കനം കുറഞ്ഞ കൂർത്തുമിരിക്കും. വെളുത്ത ചെറിയ പൂവ് നീളമുള്ള തണ്ടിന്റെ അറ്റത്തായി ഉണ്ടാകുന്നു. കാണ്ഡം /കിഴങ്ങ് ചാരനിറം കലർന്ന കറുപ്പുനിറത്തിൽ കാണപ്പെടുന്നു. കിഴങ്ങിന് പ്രത്യേക സുഗന്ധമുണ്ട്.

ഔഷധ യോഗങ്ങൾ

ആയുർവേദ ഗ്രന്ഥമായ ചരകസംഹിത എന്ന ഗ്രന്ഥങ്ങത്തിൽ മുത്തങ്ങ എന്ന പുൽ വർഗ്ഗത്തിൻറെ ഉപയോഗങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.
പനി എന്ന അസുഖത്തിന് മുത്തങ്ങയുടെ കിഴങ്ങും പർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാൽ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാൽ അതിസാരം, ഗുൽമം, ഛർദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറിക്കിട്ടും.
കൂടാതെ വിഷചികിത്സയിൽ സർവ്വവിഷത്തിനുള്ള കഷായത്തിന്റ പ്രദാന ചെരുവി ആണ് മുത്തങ്ങ കിഴങ്ങു.