Menthoni മേന്തോന്നി, കിത്തോന്നി
Genus: Gloriosa
Botanical name: Gloriosa superba Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Langalika, Sakrapuspika, Agnishikha
English: Climbing lily, Malabar glory lily, Flame lily
Hindi: Kalihari, Kaliyari, Languli
Malayalam: Menthoni
(കിത്തോന്നി, മേന്തോന്നി, ചെകുത്താന്‍പൂവ്, പറയൻ ചെടി )
മേന്തോന്നി
ഗ്ലോറി ലില്ലി എന്നറിയപ്പെടുന്ന പടര്‍ന്നു കയറുന്ന ചെകുത്താന്‍പൂവ് മലയാളത്തില്‍ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയന്‍ചെടി എന്നും അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Gloriosa superba Linn). നിറത്തിലും ആകൃതിയിലുമുള്ള പ്രത്യേകത കൊണ്ടു, ഇതിന്റെ പൂവിനെ അഗ്നിശിഖ, ചെകുത്താന്‍പൂവ് എന്നൊക്കെ ചിലയിടങ്ങളില്‍ വിളിക്കുന്നത്. തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ കലായി,കാന്തൽ എന്നും പറയുന്നു. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.
ലക്നൌവിലെ ‘നാഷണൽ ബൊട്ടാണിക് ഗാർഡനിൽ, ഇവയുടെ പല വിധ ഇനങ്ങൾ നട്ടുവളർത്തുന്നുണ്ട്. വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്നതാണ് ഈ സസ്യം.
ഔഷധ യോഗങ്ങൾ
ഇതിന്റെ കിഴങ്ങും ഇല നീരും ഔഷടയോഗ്യമാണ്. കിഴങ്ങ് പ്രധാനമായും വിഷചികിത്സയ്ക്കും, ത്വക്ക് രോഗശമനത്തിനും ഉപയോഗിക്കുന്നു. പഴയകാലത്ത് ഗര്‍ഭഛിദ്രത്തിനും, പ്രസവം വേഗത്തിലാക്കാനുമൊക്കെ മേന്തോന്നിക്കിഴങ്ങ് ഉപയോഗിച്ചിരുന്നു. വിഷാംശമുള്ളതുകൊണ്ട് ഇതിന്റെ ഇല അരച്ചു പിഴിഞ്ഞെടുത്ത നീര് പേന്‍നാശിനിയായും ഉപയോഗിച്ചിരുന്നു. ഇതിന്റെ മൂലകാണ്ഡത്തിനാണ് ഔഷധഗുണം ഉള്ളത്. പാമ്പുവിഷത്തിൻ ഔഷധമായി ഉപയോഗിക്കാറുണ്ട്. ഗർഭാശയത്തെയും ഹൃദയത്തെയും വേഗത്തിൽ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.അധികമായാൽ ഛർദി, അതിസാരം, ഉദരവേദന, ഹൃദയസ്തംഭനം എന്നിവ ഉണ്ടാകും.
പഴമക്കാർ പറഞ്ഞു തന്ന അറിവ് ഇത്തിനോട് ഒപ്പം കൂട്ടി ചെർക്കുന്നു: പൂർണ്ണ ഗർഭണി ആയ സ്ത്രീകൾ പ്രസവം ബുദ്ധിമുട്ട് ആകുമ്പോൾ മേന്തോന്നി കടിയിൽ അരച്ച് യോനി കവാടത്തിൽ വയ്ക്കുന്നു. പ്രസവം സമയത്തു കുഞ്ഞു പുറത്തു കടക്കുമ്പോൾ തന്നെ അരച്ച മരുന്ന് മാറ്റിയിരിക്കണം, ഇല്ലങ്കിൽ ഗർഭപാത്രം പ്രസവം കഴിഞ്ഞാൽ യോനി കവാടം വഴി പുറത്തുകടക്കുന്നു.