Manjatti മഞ്ചട്ടി
Genus: Rubia
Botanical name: Rubia cordifolia Lin.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Manjishta, Vikasha, Samanga, Raktangi, Vastrabhushana,
English: Indian Madder
Hindi: Majith
Malayalam: Manjatti
(മഞ്ചട്ടി, ചൊവ്വല്ലിക്കൊടി, ശീവള്ളിക്കൊടി )
മഞ്ചട്ടി
ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറൻ ഹിമാലയത്തിന്റെ താഴ്വരകളിലും, ദക്ഷിണേന്ത്യയിൽ നീലഗിരിയിലും മൂന്നാറിലുമുള്ള കുന്നുകളുടെ താഴ്വരകളിലും വളരുന്ന ഒരു ഔഷധ സസ്യമാണ് മഞ്ചട്ടി .(ശാസ്ത്രീയനാമം: Ziziphus mauritiana). ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറൻ ഹിമാലയത്തിന്റെ താഴ്വരകളിലും, ദക്ഷിണേന്ത്യയിൽ നീലഗിരിയിലും മൂന്നാറിലുമുള്ള കുന്നുകളുടെ താഴ്വരകളിലും വളരുന്ന ഒരു ഔഷധ സസ്യമാണ് മഞ്ചട്ടി. പടർന്നുവളരുന്ന ചെറിയ സസ്യമാണ് മഞ്ചട്ടി. ഇലകൾ ഹൃദയാകാരത്തിലുള്ളതും അഗ്രഭാഗം കൂർത്തതുമാണ്. ഈ സസ്യത്തിന്റെ വേരുകൾ ആണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇതിന്റെ വേരുകൾ നേരിയ ചുവപ്പുനിറത്തിൽ നീളത്തിൽ ഉണ്ടാകുന്നവയാണ്.
ഔഷധ യോഗങ്ങൾ
മഞ്ചട്ടി സാധാരണയായി രക്ത ശുദ്ധീകരണമായി ഉപയോഗിക്കുന്നു. കാൽസ്യം ചാനൽ തടയൽ, ആൻറി ഡയബറ്റിക്, ആൻറി സ്ട്രെസ്, ആൻറി പ്ലേറ്റ്‌ലെറ്റ് എന്നിങ്ങനെ മറ്റ് നിരവധി ചികിത്സാ ഗുണങ്ങളുണ്ട്. ഇതിന് കാൻസർ വിരുദ്ധ പ്രവർത്തനമുണ്ട്, ഇത് ചർമ്മരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.
ആർത്തവത്തെ ശുദ്ധീകരിക്കും. മൂത്രം വർദ്ധിപ്പിക്കും. പക്ഷവാതം, നീര്, ആർത്തവമില്ലായ്മ എന്നിവയ്ക്കും മഞ്ചട്ടി ഫലപ്രദമാണ്. എന്നാൽ മഞ്ചട്ടി അമിതമായി കഴിച്ചാൽ അത് സിരാവ്യൂഹത്തെ ബാധിക്കുകയും ബോധക്ഷയത്തെ ഉണ്ടാക്കുകയും ചെയും. കഷായരൂപത്തിൽ മഞ്ചട്ടി കഴിച്ചാൽ ഹീമോഗ്ലോബിൻ വർദ്ധിക്കും.
മഞ്ചട്ടിവേര് ഉണക്കിപ്പൊടിച്ച് പനിനീരിൽ ലേപനം ചെയ്താൽ ചർമ്മത്തിന്റെ ചുളിവ് നീങ്ങുന്നതാണ്. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ സ്ത്രീകളുടെ വയറ്റിലെ ചുളിവുകൾ തീരുന്നതിനും ഈ പ്രയോഗം നല്ലതാണ്.