Muyalcheviyan മുയൽച്ചെവിയൻ
Botanical name: Emilia sonchifolia DC
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sasasruti, Akhukarni, Dravanti Emilia sonchifolia DC, Sambari
English: Lilac tasselflower, flora’s paintbrush, consumption weed, cupids paint, shaving brush
Hindi: Kirankari, Hirankhuri, banasurya, kirangari
Malayalam: Muyalchevi, Muyalcheviyan
മുയൽച്ചെവിയൻ
കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ് മുയൽച്ചെവിയൻ. ഇത് ഒരു പാഴ്‌ചെടിയായി കാണപ്പെടുന്നു. ഈ സസ്യത്തിന്റെ ഇലകൾക്ക് മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന് ഈ പേര് ലഭിച്ചത്. പൂക്കൾ മിക്കവാറും ഓരോന്നായി വെവ്വേറെ കാണപ്പെടുന്നു. ദളപുടം നീല കലർന്ന ചുവപ്പ് നിറത്തിലോ ചുവപ്പ് നിറം മാത്രമായോ കാണപ്പെടുന്നു. കായ്കളിൽ അനേകം വിത്തുകൾ ഉണ്ടാകുന്നു. കാറ്റുമൂലം വിതരണം സംഭവിക്കുന്ന ഒരു ചെടിയായതിനാൽ വിത്തുകളിൽ നേർത്ത വെളുത്ത രോമങ്ങൾ കാണാം. നിലം പറ്റി നില്‍ക്കുന്ന ഒരു ചെറിയ സസ്യമാണിത്.
ദശപുഷ്പങ്ങളിൽ പേര് വരുന്ന ഒന്നാണ് മുയൽ ചെവിയൻ. ദശപുഷ്പങ്ങളിൽ പത്തും ഔഷധ പ്രദാനങ്ങളായ നാട്ടു ചെടികളാണ്. നാട്ടുചെടികളിൽ ഒന്നായ ഇതു വഴിയരികിലൊക്കെ കാണാറുണ്ട്. പലർക്കും ഇതിന്റെ ഗുണം അറിയില്ല എന്ന് മാത്രമല്ല, പേര് പോലും അറിയില്ല.
ഔഷധ യോഗങ്ങൾ
ചെടി സമൂലമായി ഔഷധത്തിൽ ഉപയോഗിക്കുന്നു. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്. നേത്രകുളിർമയ്ക്കും, രക്താർശസ് കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്, ചെന്നിക്കുത്ത് (Migraine) പനി തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമാണ്.മുയൽ ചെവിയുടെ നീര് കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ്
ഒറ്റമൂലി
തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും ചെടി സമൂലമായി ഔഷധത്തിൽ ഉപയോഗിക്കുന്നു.
റ്റോണ്‍സലൈറ്റിന് മുയല്‍ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക.