Maramanjal മരമഞ്ഞൾ
Botanical name: Coscinium fenestratum (Gaertn.) Colebr
PLANT NAME IN DIFFERENT LANGUAGES
Sanskrit: Darvi, Daruharidra, Peetadaru, Peetadru
English: Tree Turmeric
Hindi: Daruhaldi, Jharihaldi
Malayalam: Maramanjal
മരമഞ്ഞൾ
വളരെയധികം ഔഷധ പ്രാധാന്യമുള്ള ഔഷധ വള്ളിച്ചെടിയാണ് മരമഞ്ഞൾ (ശാസ്ത്രീയനാമം: Coscinium fenestratum). കണ്ടാല്‍ ശരിക്കും മഞ്ഞളിനെപ്പോലെത്തന്നെയിരിക്കും. എന്നാല്‍ മഞ്ഞളിനെപ്പോലെ കിഴങ്ങല്ല. നല്ല മഞ്ഞനിറത്തില്‍ മഞ്ഞള്‍ ഉണക്കിയെടുത്തതുപോലെ തിളങ്ങുന്ന ഈ വള്ളിച്ചെടിയെ നാം മരമഞ്ഞളെന്ന് വിളിക്കുന്നു. മരത്തെ ചുറ്റി വളരുന്ന വള്ളിപ്പടര്‍പ്പാണിത്. ഇലകള്‍ വെറ്റിലയുടേതിന് സമാനമാണ്. പ്രായമായ വള്ളികളില്‍ നിന്ന് നേരിട്ടാണ് പൂങ്കുലകള്‍ പൊട്ടിവിരിയുന്നത്. അപൂര്‍വമായി മാത്രം കണ്ടുവരുന്നതും അത്യപൂര്‍വമായി പുഷ്പിക്കുന്നതുമായ മരമഞ്ഞള്‍ വയനാട്ടില്‍ കഴിഞ്ഞവര്‍ഷം പുഷ്പ്പിച്ചിരുന്നു.
കാട്ടില്‍ സ്വാഭാവികമായി വളര്‍ന്നു വരുന്നതായതിനാല്‍ അതിലെ ആണ്, പെണ് ചെടികളെ ചെറിയ പ്രായത്തില്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്. രണ്ടു ചെടികളും പുഷ്പിക്കുമെങ്കിലും പെണ്‍ചെടികളില്‍ മാത്രമേ കായ ഉണ്ടാകൂ.
ഇതൊരു വംശനാശഭീഷണി നേരിടുന്ന സസ്യമാണ്. പശ്ചിമഘട്ട മല നിരകളില്‍ കണ്ടുവരുന്ന മരമഞ്ഞളിനെ കേരളത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കൃഷിചെയ്യാം.
ഔഷധ യോഗങ്ങൾ
ഔഷധയോഗ്യമായ ഭാഗം ഉണങ്ങിയ തണ്ടാണ്. ക്ഷീണത്തിനും പനിക്കും ഉപയോഗിക്കുന്നു. ആന്റിസെപ്റ്റിക് ആയതുകൊണ്ട് വൃണങ്ങളിൽ പുരട്ടാൻ ഉപയോഗിക്കുന്നു. വേരിനു് ആന്റിബയോട്ടിക് സ്വഭാവമുണ്ട്.
ചില ഔഷധപ്രയോഗങ്ങൾ
മരമഞ്ഞളിൻ്റെ തൊലിയും, വേരും തണ്ടും കഷായം വച്ച് 30 മില്ലി വീതം ദിവസം മൂന്നു നേരം കഴിക്കുകയും ഈ കഷായം കൊണ്ട് കഴുകുകയും ചെയ്താൽ വ്രണം ചൊറി,സിഫിലിസ് ,ശീതപിത്തം (അലർജികൊണ്ട് ചർമ്മത്തിൽ തടിച്ചു പൊങ്ങുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുന്ന അവസ്ഥ ) എന്നിവ മാറും
മരമഞ്ഞളിൻ്റെ തൊലി ചതച്ചു നീരെടുത്ത് 10 മില്ലി വീതം അതെ അളവിൽ തേനും ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തവും, മറ്റ് കരൾ രോഗങ്ങളും ശമിക്കും.
മരമഞ്ഞൾ തൊലി, പച്ചമഞ്ഞൾ, തകരയുടെ അരി ഇവ തുല്യ അളവിൽ എടുത്ത് അരച്ച് തേച്ചാൽ വണ്ട് കുത്തിയ വിഷം ശമിക്കും.
മരമഞ്ഞൾ കൊത്തിയരിഞ്ഞു 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച് നാലിലൊന്നാക്കി വറ്റിച്ച് അരിച്ചെടുത്ത് അത്ര തന്നെ പശുവിൻ പാലും ചേർത്ത് വീണ്ടും വെള്ളം മുഴുവൻ വറ്റിച്ച് ഉണക്കിയെടുത്ത് സൂക്ഷിക്കാം ഇത് ദിവസവും രാവിലെ കണ്ണിലെഴുതിയാൽ കാഴ്ചശക്തി വർദ്ധിക്കും / മരമഞ്ഞൾ കഷായം വച്ച് പാലും തേനും ചേർത്ത് പതിവായി കഴിച്ചാലും കണ്ണിന്റെ കാഴ്ച്ചശക്തി വർദ്ധിക്കും.