Ayurvedic Medicinal Plants

Muriyan Pacha       മുറിയൻ പച്ച, അപ്പ  

Family: Asteraceae
Genus: Ageratum
Botanical name: Ageratum conyzoides Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Vishamushti
English: Goat weed.
Hindi: Visadodi
Malayalam: Muriyan pacha, Kattappa, Appa
(മുറിയൻ പച്ച, നായ്ത്തുളസി, അപ്പ )

മുറിയൻ പച്ച

ആസ്റ്ററേസീ സസ്യകുടുംബത്തിൽപ്പെട്ട, വാർഷിക ഓഷധി (Annual herb) ആണ് അപ്പ. (ശാസ്ത്രീയനാമം: Ageratum Conyzoides). വർഷകാലത്ത് മുളച്ച് വേനലാകുന്നതോടെ ഉണങ്ങിപ്പോകുന്ന, ഈ ചെറു ചെടി നല്ലൊരു ഔഷധ സസ്യം ആണ് എന്ന വിവരം പലർക്കുമറിയില്ല. അർശ്ശസ്സ് എന്ന രോഗത്തിനുള്ള നല്ലൊരു ഔഷധ സസ്യമാണ് ഈ ചെടി. ഇന്നത്തെപ്പോലെ ആധുനിക സൌകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് മുറിവുകൾ ഉണക്കാനുള്ള മാർഗ്ഗങ്ങളിൽ ഒന്നായിരുന്നു ഈ കുഞ്ഞു ചെടി. ഇല മൃദുവായ ലോമങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. നീലയും വെള്ളയും പൂക്കൾ ചെടിയുടെ അഗ്രഭാഗത്തായി കാണുന്നു. വിത്തു വിതരണം കാറ്റു മുഖേന ആണ്. ഇല പറിച്ചു മണത്തു നോക്കിയാൽ ഒരു പ്രത്യേക ഗന്ധം അനുഭവപ്പെടും. നമ്മുടെ നാട്ടിൽ വഴിയോരത്തും മറ്റും ധാരാളമായി കണ്ടു വരുന്നു. ചെടിയിൽ terpenoid, steroid, chromene, pyrrolizidine alkaloid, and flavonoid എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ പഠനങ്ങളിൽ antihemorrhagic, antiseptic, antileprosy, and wound-healing ഗുണങ്ങൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ഔഷധ യോഗങ്ങൾ

നായ്ത്തുളസി അഥവാ മുറിയൻ പച്ച നീർ വാതരോഗശമനത്തിനുള്ള എണ്ണ കാച്ചാൻ ഉപയോഗിക്കുന്നു. ഇല പിഴിഞ്ഞെടുത്ത ചാറ് മുറിവുണക്കാനും ഉപയോഗിക്കുന്നു.

അപ്പയില തിളപ്പിച്ച് ചെറുചൂടാക്കിയ വെള്ളത്തിൽ അര മുക്കി ഇരുന്നാൽ (sits bath) അർശ്ശസ് ശമിക്കുന്നു.

ഇല അരച്ച് നെറ്റിയിലിട്ടാൽ തലവേദന പെട്ടന്നു മാറുന്നു.