Mailanji മൈലാഞ്ചി
Genus: Lawsonia
Botanical name: Lawsonia inermis Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Madayantika, Mendhi, Mendhika, Nakharanjani
English: Henna, Egyptian priven, Cypress shrub
Hindi: Mehanti, Hena
Malayalam: Mailanji, Mayilanji
മൈലാഞ്ചി
ഇന്ത്യയില്‍ പൊതുവെ മെഹന്ദി എന്ന പേരിലാണ് മൈലാഞ്ചി അറിയപ്പെടുന്നത്. ഏറെ ഔഷധഗുണമുള്ള ഒരു സസ്യമാണിത് (ശാസ്ത്രീയനാമം: Lawsonia inermis Linn). മൈലാഞ്ചി മരം – 25 അടി വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയോ ചെറിയ മരമോ ആണ്. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു.
ഔഷധ യോഗങ്ങൾ
പരമ്പരാഗതമായി ആയുർവേദ വൈദ്യത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് മൈലാഞ്ചി. ത്വക്ക് രോഗങ്ങൾ, മൂത്രത്തിൽ കല്ല്, താരൻ എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു കൂടാതെ
ചൂടുകാലമാകുമ്പോൾ ആൺ പെൺ വ്യത്യാസമില്ലാതെ ചൂടുകുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടും. അമിതമായ ചൂടും വിയർപ്പും ചൂടുകരുക്കൾക്ക് കാരണമാകും. അൽപ്പം മൈലാഞ്ചിയിലകൾ ശുദ്ധമായ വെള്ളത്തിലിട്ട് ചൂടാക്കുക. സഹിക്കാവുന്ന ചൂടിൽ ഈ വെള്ളം ചൂടുകുരു ഉള്ള ഭാഗത്ത് ഒഴിക്കുക. ചൂടുകുരു മാറുകയും ചെയ്യും നല്ല തണുപ്പും ലഭിക്കും.