Ayurvedic Medicinal Plants

Marotti              മരോട്ടി

Family: Flacourtiaceae
Genus: Hydnocarpus
Botanical name: Hydnocarpus pentandrus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Tuvaraka, Kushtavairi
English: Jangli badam, Chalmugra, Chaulmoogra
Hindi: Chalmogara
Malayalam: Marotti, Neeratti, Neervatti, Neeralam
(മരോട്ടി, കോടി, മരവെട്ടി, നീർവട്ട, നീർവെട്ടി )

മരോട്ടി

ഏകദേശം പത്ത്‌ മുതല്‍ പതിനഞ്ചു മീറ്റര്‍ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ്‌ മരോട്ടി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മരമാണിത്‌. കേരളത്തില്‍ ചില കാവുകളിലും വീട്ടുവളപ്പിലും അപൂര്‍വ്വമായി കാണപ്പെടുന്നു. “ഫ്‌ളക്കോര്‍ട്ടിയേസി” എന്ന കുടുംബത്തില്‍പ്പെട്ടതാണ്‌. മരോട്ടിയുടെ (ശാസ്ത്രീയനാമം: Hydnocarpus pentandrus). അതിർത്തി വൃക്ഷമായിയും ചിലയിടങ്ങളിൽ വളർത്തിവരുന്നു. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ഈർപ്പവനങ്ങളിലും കാണപ്പെടുന്നു.

പതിനഞ്ചുമീറ്ററോളം ഉയരത്തിൽ വളരുന്നു. തൊലിയ്ക്ക് വെളുത്ത നിറമാണ്. കായ് ക്രിക്കറ്റ് പന്തിനേക്കാളും ചെറുതാണ്. കായ്ക്കുള്ളിൽ ഇരുപതോളം വിത്തുകൾ മജ്ജയിൽ പൊതിഞ്ഞിരിക്കുന്നു. വിത്ത് ആട്ടിയെടുത്താൽ മരോട്ടിയെണ്ണ കിട്ടും. ശുദ്ധീകരിച്ച എണ്ണ ഔഷധമാണ്. വിത്തിൽ നിന്നും കിട്ടുന്ന മഞ്ഞനിറമുള്ള എണ്ണ വിളക്കു കത്തിക്കാൻ ഉപയോഗിച്ചിരുന്നു. പഴം മൽസ്യങ്ങൾക്ക് വിഷമാണ്.

ഔഷധ യോഗങ്ങൾ

കുഷ്‌ഠ രോഗത്തിനുളള ആയുര്‍വേദ ചികിത്സയിലെ ഒരു പ്രധാന ഘടകമാണ്‌ മരോട്ടി എണ്ണ. മരോട്ടി എണ്ണക്കുഴമ്പ്‌ വാത രോഗത്തിനുപയോഗിക്കുന്നു. കൈകാലുകളുടെ മരവിപ്പിനു മരോട്ടി എണ്ണ നല്ലതാണ്‌. കന്നുകാലികളുടെ കുളമ്പു രോഗത്തിനു നാട്ടുമരുന്നായി എണ്ണ ഉപയോഗിക്കാറുണ്ട്‌. കുരുമുളകിന്റെ ദ്രുതവാട്ടത്തിനു ഗോമൂത്രം നേര്‍പ്പിച്ച്‌ മരോട്ടി എണ്ണയുമായി ചേര്‍ത്ത്‌ തളിക്കുന്നത്‌ ഫലപ്രദമാണ്‌. ഇത്‌ ഒരു ജൈവ കീടനാശിനിയാണ്‌. പ്ലൈവുഡിനും, ഫര്‍ണിച്ചറുകള്‍ക്കും ഊറന്‍ കുത്തുന്നതിനു മരോട്ടി എണ്ണ അടിച്ചാല്‍ മതിയാകും. ചിതലും, കീടങ്ങളും, പ്രാണികളും, ചിലന്തികളും അടുക്കാതിരിക്കാന്‍ എണ്ണ സഹായിക്കും. ഉറമ്പു നിവാരണത്തിനു എണ്ണ നേര്‍പ്പിച്ചു തളിച്ചാല്‍ മതിയാകും. ഒരു വ്യവസായിക അസംസ്‌കൃത ഉല്‌പന്നം എന്ന നിലയില്‍ മരോട്ടി എണ്ണയ്‌ക്ക്‌ സാദ്ധ്യതയേറെയാണ്‌. തടിയില്‍ എണ്ണയുടെ അംശം ഉളളതിനാല്‍ വിറകായി ഉപയോഗിക്കുന്നു. ചുടോടെ കൂടുതല്‍ സമയം കത്തിനില്‌ക്കും. ഇങ്ങനെ ആകെ കൂടെ നോക്കിയാല്‍ വരും തലമുറയ്‌ക്ക്‌ കാണാനായിട്ടെങ്കിലും പാഴായി കിടക്കുന്ന നമ്മുടെ കൃഷി സ്ഥലങ്ങളില്‍ രണ്ടു മരോട്ടി എങ്കിലും വച്ചു പിടിപ്പിയ്‌ക്കണം.

ചൂടുകാലമാകുമ്പോൾ ആൺ പെൺ വ്യത്യാസമില്ലാതെ ചൂടുകുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടും. അമിതമായ ചൂടും വിയർപ്പും ചൂടുകരുക്കൾക്ക് കാരണമാകും. അൽപ്പം മൈലാഞ്ചിയിലകൾ ശുദ്ധമായ വെള്ളത്തിലിട്ട് ചൂടാക്കുക. സഹിക്കാവുന്ന ചൂടിൽ ഈ വെള്ളം ചൂടുകുരു ഉള്ള ഭാഗത്ത് ഒഴിക്കുക. ചൂടുകുരു മാറുകയും ചെയ്യും നല്ല തണുപ്പും ലഭിക്കും.