Munja മുഞ്ഞ
Botanical name: Premna integrifolia, Premna serratifolia Linn, Clerodendrum multiflorum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Agnimandha, Arani, Ganikarika, Vaijayanta
English: Headache tree
Hindi: Arani, Ganiyari
Malayalam: Munja, Kattappa
മുഞ്ഞ
കേരളത്തിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് മുഞ്ഞ. (ശാസ്ത്രീയനാമം Premna serratifolia). ദശമൂലത്തിലെ അഗ്നിമന്ഥം എന്ന ഔഷധസസ്യത്തെയാണ് കേരളത്തിൽ മുഞ്ഞ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ സസ്യം ഒന്നിലധികം ഇനങ്ങളിൽ കാണപ്പെടുന്നു. മുഞ്ഞ, ആറ്റുമുഞ്ഞ, അരണി തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു.
ഏകദേശം മൂന്ന് മീറ്റർ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഈ സസ്യം. ചുവട്ടിൽ നിന്നുതന്നെ വളഞ്ഞുപുളഞ്ഞാണ് ഈ സസ്യം വളരുന്നത്. ഇതിൻ്റെ പുറംതൊലിക്ക് വെള്ള കലർന്ന മഞ്ഞ നിറമാണ്. ഒരു കലയിൽ തന്നെ ധാരാളം പൂക്കളുണ്ടാകുന്നു പച്ചകലർന്ന വെള്ളനിറമാണ് പൂക്കൾക്ക് . ഇവയിൽ ചെറിയ ഫലങ്ങൾ ഉണ്ടാകുന്നു. ഇവ ഉണങ്ങിക്കഴിയുമ്പോൾ തവിട്ടുനിറത്തിലോ കറുപ്പുനിറത്തിലോ കാണപ്പെടുന്നു.
ഔഷധ യോഗങ്ങൾ
സ്‌മൂലമായും നിരവധി ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് മുഞ്ഞ. ഇതിൻ്റെ ഇല, വേര്, ചിലപ്പോൾ സ്‌മൂലമായ ഈ സസ്യം ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു പ്രമേഹം, ഊരംഭം മൂലക്കുരു വാതം ആമവാതം അഗ്നിമാന്ദ്യം നാഡിശൂല,വിബന്ധം. പ്രതിശ്യായം കഫരോഗങ്ങൾ പനി തുടങ്ങിയ രോഗങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ് ഈ സസ്യം ദശമൂലാരിഷ്ടം, ധന്യന്തരകഷായം, വ്യവനപ്രാശം അംഗരായണം സുകുമാരഘൂതം തുടങ്ങിയ ഔഷധങ്ങളിൽ മുഞ്ഞ ഒരു ചേരുവയാണ്.