Malaveppu മലവേപ്പ്, ശീമവേപ്പ്
Genus: Melia
Botanical name: Melia azedarach Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Agnimandha, Arani, Ganikarika, Vaijayanta
English: Persian lilac
Hindi: Bakayan, Mahanimb
Malayalam: Malaveppu, Valiyaveppu
മലവേപ്പ്
ഇരുപത്തഞ്ച് മീറ്ററോളം ഉയരം വയ്ക്കുന്ന ഒരിനം മരമാണ് മലവേപ്പ് (ശാസ്ത്രീയനാമം: Melia dubia). 45 മീറ്റർ വരെ ഉയരം വയ്ക്കാറുണ്ട്. കൂട്ടമായി കാണുന്ന പൂക്കൾക്ക് നല്ല സുഗന്ധമുണ്ട്. ഇലകൾക്ക് ആര്യവേപ്പിന്റെ ഇലയോളം കയ്പില്ല. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. ഇപ്പോൾ ചൂടുകാലാവസ്ഥയുള്ള എല്ലാ നാട്ടിലും വളർത്താറുണ്ട്.
തടിക്കായാണ് പ്രധാനമായും വളർത്തുന്നത്. തേക്കിന്റെ തടിയുമായി കാഴ്ചയ്ക്ക് സാമ്യമുണ്ട്. നല്ല പോഷകമൂല്യമുള്ള ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. വിറകിനും തടി നല്ലതാണ്. കായകൾ ആഭരണമായും മാല കൊരുക്കാനും ഉപയോഗിക്കാറുണ്ട്. കാപ്പിത്തോട്റ്റത്തിൽ തണൽ വൃക്ഷമായി ഉപയോഗിക്കുന്നു. അലങ്കാരവൃക്ഷമായി നട്ടുവരുന്നുണ്ട്. കരിമ്പിന്റെയും ഗോതമ്പിന്റെയും കൂടെ മിശ്രവിളയായി ശീമവേപ്പ് അഥവാ മലവേപ്പ്, നട്ടുവളർത്താറുണ്ട്.
ഔഷധ യോഗങ്ങൾ
തടിയും കായും നിമറ്റോഡയ്ക്കെതിരായ ചികിൽസയിൽ ഉപയോഗിക്കുന്നു. ഇലകളും പൂക്കളും മണിപ്പൂരിൽ തലവേദനയ്ക്കെതിരായ ചികിൽസയ്ക്ക് ഉപയോഗിക്കാറുണ്ട്. ഇലയും കായും പഴവും പ്രാണികളെ ഓടിക്കാൻ നല്ലതാണ്. കുരുവിൽ നിന്നും കിട്ടുന്ന എണ്ണ വാതചികിൽസയ്ക്കും ആസ്തമയ്ക്കും ഉപയോഗിക്കുന്നു.