Ayurvedic Medicinal Plants
velvet leaf

Mathan               മത്തൻ, മത്തങ്ങ

Family: Cucurbitaceae (Pumpkin family)
Genus: Cucurbita
Botanical name: Cucurbita maxima
PLANT NAME IN DIFFERENT LANGUAGES
Sanskrit: Peetakushmanda
English: Giant Pumpkin, great pumpkin, melon pumpkin, red gourd, red pumpkin, squash, squash gourd, turks cap gourd, winter squash
Hindi: Lalkumra, Kaddu
Malayalam: Mathan
( മത്തൻ,  മത്തങ്ങ )

മത്തൻ

പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ്‌ മത്തൻ അഥവാ മത്തങ്ങ.(ശാസ്ത്രീയനാമം: Cucurbita maxima ). ചെടിയിൽ ഉണ്ടാവുന്ന കായ മത്തൻ കായ അഥവാ മത്തങ്ങ എന്നറിയപ്പെടുന്നു. ഇത് പല വലിപ്പത്തിലും രുചിയിലും ഉണ്ട്.

മത്തൻ പുവിടുമ്പോൾ തന്നെ ആൺ പൂവും പെൺ പൂവും തിരിച്ചറിയാം. പെൺ പുവാണെങ്ങിൽ, പൂവിന് താഴെ ചെറിയ മത്തങ്ങയുടെ ചെറിയ രൂപമുണ്ടാകും. കുറെ കഴിയുമ്പോൾ പെൺ പൂവ് കൊഴിഞ്ഞുപോകുകയും മത്തങ്ങ വലുതായി പാകമാകുകയും ചെയ്യും. ആൺ പൂവിൽ മത്തങ്ങയുണ്ടാകുകയില്ല. ആൺ പൂവ് പറിച്ച് തോരനുണ്ടാക്കി കഴിക്കാവുന്നതാണ്

ഔഷധ യോഗങ്ങൾ

പോഷകസമ്പന്നമായ മത്തന്‍ സമൂലം ഔഷധയോഗ്യമാണ്. മദ്യപാനാസക്തി, പൊള്ളല്‍, എരിച്ചിലോടുകൂടി മൂത്രം പോകുക, അസ്ഥിക്ഷയം, മൈഗ്രൈന്‍, വേദനയോടുകൂടിയ മൂത്രതടസ്സം, ആര്‍ത്തവപൂര്‍വ അസ്വസ്ഥതകള്‍, പൊള്ളല്‍, പരുക്കള്‍ എന്നിവയില്‍ മത്തന്റെ വിവിധ ഭാഗങ്ങളെ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.

മത്തങ്ങയില്‍ നിന്ന് കുരു എടുത്ത് ഉപ്പ് പുരട്ടി ദിവസങ്ങളോളം ഉണക്കിയെടുത്താല്‍ ദിവസങ്ങളോളം സൂക്ഷിച്ച് വയ്ക്കാം. നാല് മണി പലഹാരമായും പലരും ഇത് കഴിക്കാറുണ്ട്. ക്യാന്‍സര്‍ തുടങ്ങി ഹൃദ്രോഗത്തിന് വരെ പരിഹാരം കാണാന്‍ ഈ കൊച്ചു കുരുവിന് സാധിക്കുമെന്നതാണ് സത്യം.