Ayurvedic Medicinal Plants
velvet leaf

Meengani                  മീനാങ്കണ്ണി

Family: Amaranthaceae (Amaranth family)
Genus: Alternanthera
Botanical name: Alternanthera sessilis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Matsyaksi, Matsyagandhaa, Matsyaadini, Minaakshi, Bahli, Gandali, Gartkalambukaa, Vaahlikaa, Matsyaakshika
Hindi: Gudrisag
English: Sessile Joyweed, Dwarf Copperleaf, Joyweed
Malayalam: Meengani, Ponnangani, Ponnankanni keera
( പൊന്നാങ്കണ്ണി, പൊന്നങ്ങാണി, അക്ഷരച്ചീര, മീൻചപ്പ്, മീനാങ്കണ്ണി )

മീനാങ്കണ്ണി

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന ഒരു വിളയാണ് ‘പൊന്നാങ്കണ്ണി ചീര’. (ശാസ്ത്രീയനാമം: Alternanthera sessilis). എന്നാൽ ഇപ്പോൾ കേരളത്തിലും ‘പൊന്നാങ്കണ്ണി ചീര’ സുലഭമായി ലഭിക്കുന്നുണ്ട്. ഏത് കാലാവസ്ഥയിലും വളരും എന്നതാണ് പൊന്നാങ്കണി ചീരയുടെ പ്രധാന ആകർഷണം. ഏതു കാലാവസ്ഥയിലും തഴച്ചുവളരുന്ന ഔഷധച്ചെടിയാണ് പൊന്നാങ്കണ്ണിയെന്ന അക്ഷരച്ചീര. ഉഷ്ണമിതോഷ്ണ മേഖലകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. സ്വാദിഷ്ഠമായ ഈ ഇലച്ചെടി ഉപയോഗിച്ച് കറികളും തോരനും മറ്റും ഉണ്ടാക്കാം. പറമ്പിലും വയൽ വരമ്പുകളിലും ധാരാളമായി കാണുന്ന ഈ ചെടി മൂപ്പെത്തിയാൽ വെളുത്ത പൂവുണ്ടാകും. നിലത്ത് പടർന്ന് പന്തലിച്ചു കിടക്കുന്ന പൊന്നാങ്കണ്ണി ചീരക്ക് മീൻചപ്പ്, മീനാങ്കണ്ണി എന്നീ പേരുകളുമുണ്ട്.

ഔഷധ യോഗങ്ങൾ

പൊന്നാങ്കണ്ണി ചീര കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഈ ചീര കഴിക്കുന്നതിലൂടെ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കും. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ എ, ബി, സി എന്നിവയുടെ കലവറയാണ് പൊന്നാങ്കണ്ണി ചീര. കുടലിന്റെ ആരോഗ്യത്തിനും ഈ ചീര ഉത്തമമാണ്. വയറുവേദന ശമിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്. കൂടാതെ വായ്പുണ്ണ്, കുടൽ പുണ്ണ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾ തടയാനും ഇത് ഗുണപ്രദമാണ്. പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പന്നമാണ്.