
Mullaatha മുള്ളാത്ത, മുള്ളഞ്ചക്ക
Genus: Annona
Botanical name: Annona muricata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Lakshmanaphala
Hindi: Sharifa
English: Sugar Apple, Custard apple, Brazilian pawpaw, soursop, prickly custard apple, Soursapi
Malayalam: Mullaatha
മരുതി മരം
ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിതസസ്യമാണ് മുള്ളാത്ത. (ശാസ്ത്രനാമം : Annona muricata). സാധാരണയായി 5 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. തടിയുടെ പുറം തൊലിയ്ക്ക് കറുപ്പ് കലർന്ന നിറമായിരിക്കും. പുറം ഭാഗം മിനുത്തതും അഗ്രഭാഗം കൂത്തതുമായ കടും പച്ച നിറത്തിലുള്ള ഇലകൾ ഈ സസ്യത്തിൽ ഉണ്ടാകുന്നു. സുഗന്ധമുള്ളതും വലിപ്പമുള്ളതുമായ പൂക്കൾ ആണ് ഇതിൽ ഇണ്ടാകുന്നത്. പൂക്കൾക്ക് നാല്- അഞ്ച് ഇതളുകൾ വരെ ഉണ്ടാകാം. ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കൾ നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാൽ ആവരണം ചെയ്തതും ആയിരിക്കും. കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറം കലർന്നതും ആയിരിക്കും. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകൾ കാണപ്പെടുന്നു. 30 സെ.മീറ്റർ വരെ വലിപ്പവും ആറര കി.ഗ്രാംവരെ തൂക്കവുമുള്ള ഫലമാണ് ഇതിനുള്ളതു്.
ഔഷധ യോഗങ്ങൾ
മുള്ളാത്ത മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. മിക്ക സ്ത്രീകളിലും കാണുന്ന ഒരു പ്രശ്‌നമാണ് മൂത്രാശയ അണുബാധ. ഇതുമാറാന്‍ മുള്ളാത്ത വളരെ ഗുണം ചെയ്യും.വിറ്റാമിന്‍ സി അടങ്ങിയ ഈ പഴം മൂത്രത്തിലെ അസിഡിറ്റി നില നിലനിര്‍ത്താന്‍ സഹായിക്കുന്നു.
കൊളസ്ട്രോളിന്റെ പ്രശ്നമുള്ളവര്‍ മുള്ളത്ത കഴിക്കണം. ഈ പഴത്തില്‍ നിയാസിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മുള്ളാത്തയില്‍ ട്രിപ്‌റ്റോഫാന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്, ഇത് ഒരു വ്യക്തിയുടെ മാനസിക നില മെച്ചപ്പെടുത്തുകയും ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മയുടെ പ്രശ്നമുള്ളവര്‍ ഈ പഴം കഴിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
അർബുദ(ക്യാൻസർ) രോഗത്തിന് മുള്ളാത്തയിൽ അടങ്ങിയിരിക്കുന്ന അസറ്റോജനിൻസ് എന്ന ഘടകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുള്ളാത്തയുടെ ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 1976 മുതൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കറി വയ്ക്കാനും യോഗ്യമാണ്. മധുരവും പുളിയും കലർന്നരുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു. മുള്ളാത്തയിലയുടെ നീര് പേൻ, മൂട്ട എന്നിവയെ നശിപ്പിക്കൻ ഉപയോഗിക്കുന്നു എന്നും പറയപ്പെടുന്നു.