
Muthira മുതിര
Genus: Macrotyloma
Botanical name: Macrotyloma uniflorum (Lam.) Verdc.
PLANT NAME IN DIFFERENT LANGUAGES
Sanskrit: : Kulthika Kulattha
Hindi: Kulthi
English: Horse Gram
Malayalam: Muthira
മുതിര
പയർ വർഗ്ഗത്തിലെ ഒരംഗമാണ് മുതിര.(ശാസ്ത്രീയനാമം: Macrotyloma uniflorum (Lam.)). മുതിര, പയറുവിളകളിൽ പ്രധാനപ്പെട്ട ഒന്നാണ്. വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാൻ യോജിച്ച വിളയാണിത്. ദക്ഷിണേന്ത്യയിലാണ് മുതിരക്കൃഷി കൂടുതലായുള്ളത്. മുതിരയിൽ കുത്തനെയും പടർന്നു വളരുന്നതുമായ രണ്ട് ഇനങ്ങളാണ് ഉള്ളത്. മുതിര പോഷകഗുണങ്ങളാൽ സമ്പന്നമായ ധാന്യമാണ്. പ്രോട്ടീനും അമിനോ ആസിഡും അന്നജവും ധാരാളം അടങ്ങിയ മുതിരയിൽ അയൺ മോളിബ്ഡിനം, കാൽസ്യം എന്നിവയും ഉണ്ട്. ഭക്ഷ്യനാരുകളാൽ സമ്പന്നമായ മുതിര, ദഹനത്തിനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിനുമുകളിലുള്ള പ്രദേശത്ത് വളരുന്ന ഒരു ചെടിയാണിത്.
ഔഷധ യോഗങ്ങൾ
ആയുർവേദത്തിൽ ഇതിന് കടു, കഷായ രസവും ലഘു, രൂക്ഷ, തീക്ഷ്ണ ഗുണവും ഉഷ്ണ വീര്യവും അമ്ള വിപാകവും ഉള്ളതായി പറയുന്നു.
മുതിര ഉള്‍പ്പെടുന്ന ഒട്ടേറെ ഔഷധയോഗങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. കുലഥാദി കഷായം, സപ്തസാരം കഷായം, ധാന്വന്തരം കഷായം, കോലകുലഥാദി ചൂര്‍ണം, കാര്‍പ്പാസാസ്ഥ്യാദി തൈലം മുതലായവയാണ് ഉദാഹരണങ്ങള്‍.
തുടര്‍ച്ചയായി ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവ ഉള്ളവര്‍ക്കും മുതിര നല്ല ഭക്ഷണമാണ്. മഴക്കാലത്ത് മുതിരസൂപ്പ് തയ്യാറാക്കി ചൂടോടെ സേവിക്കുന്നത് കാലജന്യരോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. മുതിര പൊടിച്ച് കിഴികെട്ടി ചൂടാക്കി ഉഴിയുന്നത് പേശികളിലെ വേദനയും നീരും ശമിപ്പിക്കാന്‍ സഹായിക്കുന്നു.
മുതിര ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ധാന്യമാണ്. മുതിരയിലെ നാരുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. അത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ മുതിരയിലടങ്ങിയ മഗ്നീഷ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുകയും ഹൈപ്പർ െടൻഷനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുതിരയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ രക്തക്കുഴലുകളിലെ ഓക്സീകരണ നാശം തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കുന്നു.