
Mullanki മുള്ളങ്കി
Genus: Raphanus
Botanical name: Raphanus sativus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Mulaka, Mulika
Hindi: Mauli, Mulak, Muli
English: Radish
Malayalam: Mullanki, Patiram, Molabham, Mullaanki
മുള്ളങ്കി
ആഹാരവും ഔഷധവുമായ മുള്ളങ്കി “ബ്രാസിക്കേസീ” കുടുംബത്തിൽ പെട്ട ഒരു സസ്യമാണ് (ശാസ്ത്രീയനാമം: Raphanus sativus). മുള്ളങ്കി എന്നതിനേക്കാൾ റാഡിഷ് എന്നുപറഞ്ഞാലാകും പലർക്കും ഈ പച്ചക്കറിയെ മനസിലാവുക. നമ്മുടെയൊന്നും അടുക്കളകളിൽ അങ്ങനെ എപ്പോഴും കാണപ്പെടാത്തൊരാളാണ് മുള്ളങ്കി. എന്നാൽ ഈ പച്ചക്കറി അത്ര നിസാരക്കാരനല്ല. നാരുകളാൽ സമ്പുഷ്ടമായതിനാൽ മികച്ച ദഹനത്തിന് സഹായിക്കുകയും വയറിന്റെ എല്ലാ അസ്വസ്ഥതകളും പരിഹരിക്കുകയും ചെയ്യുന്ന നല്ലൊരു പച്ചക്കറിയാണ് മുള്ളങ്കി.
ഔഷധ യോഗങ്ങൾ
മൂത്രശുദ്ധി ഉണ്ടാക്കാൻ പ്രധാനമായി മുള്ളങ്കി ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം എന്ന രോഗത്തെ ശമിപ്പിക്കുന്നു. കിഴങ്ങും ഇലയുമാണ് ഔഷധയോഗ്യ ഭാഗങ്ങൾ.
നമ്മുടെ പച്ചക്കറികളുടെ ലിസ്റ്റില്‍ പതിവായി കാണുന്ന ഒന്നല്ല മുള്ളങ്കി. എന്നിരിക്കിലും പോഷകമൂല്യത്തിന്റെ കാര്യത്തില്‍ മുള്ളങ്കി ഒട്ടും പിന്നിലല്ല. വിറ്റാമിന്‍ സിയുടെ മികച്ച കലവറ കൂടിയാണിത്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി6, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയണ്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ മുള്ളങ്കിയുടെ ഇലകളും ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. മുളങ്കിയുടെ ഇലകള്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം.
ചര്‍മ്മസംരംക്ഷണത്തിന് മികച്ചൊരു ഭക്ഷണമാണ് മുളളങ്കിയുടെ ഇലകള്‍. കൂടാതെ ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധത്തെ അകറ്റാനും കുടലിന്റെ ആരോഗ്യത്തിനും മെച്ചപ്പെടുത്താനും വളരെ നല്ലതാണ്. മുള്ളങ്കിയുടെ ഇലയിലുള്ള വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, അയണ്‍ എന്നിവയെല്ലാം ശരീരത്തിന്റെ രോഗ പ്രതിരോധശേഷി സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. മുള്ളങ്കിയുടേയും ഇവയുടെ ഇലകളുടെയും ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇത് ധൈര്യമായി കഴിക്കാം.ശരീരഭാരം നിയന്ത്രിക്കുന്നവരും മുള്ളങ്കിയുടെ ഇലകള്‍ കഴിക്കുന്നത് നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം മുളങ്കിയുടെ ഇലകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. മുള്ളങ്കിയുടെ ഇലകള്‍ പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയും. ഇവയിലുള്ള ഉയര്‍ന്ന ഇരുമ്പിന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്.