
Mazhamaram മഴമരം
Genus: Albizia
Botanical name: Albizia saman
PLANT NAME IN DIFFERENT LANGUAGES
Sanskrit: Shiriisha
Hindi: Gulabi Siris, Vilaiti siris
English: Rain Tree, Coco tamarind, Acacia preta, French tamarind, Saman, Monkey pod
Malayalam: Mazhamaram, Urakkamthuungimaram
മഴമരം
മൈമോസെ (Mimosae) സസ്യകുടുംബത്തിൽ പെട്ട ഒരു മരമാണ് മഴവൃക്ഷം.(ശസ്ത്രനാമം: Samanea saman). 20-25 മീറ്റർ പൊക്കത്തിൽ പന്തലിച്ചു വളരുന്ന ഈ മരത്തിനുചുറ്റും സദാഈർപ്പം ഉള്ളതിനാലാണ് ഇത് മഴവൃക്ഷമായി അറിയപ്പെടുന്നത്. വഴിയരികിലും പൊതുസ്ഥലങ്ങളിലും കുട നിവർത്തിയതു പോലെ തണലേകി വളരുന്ന ഒരു മരമാണ് മഴമരംകേരളത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളം സർവസാധാരണമായി കാണപ്പെടുന്ന ഒരു തണൽമരം കൂടിയാണ് ഇത്. ശ്രീലങ്കയിൽ നിന്നാണ് ഈ മരം ഇന്ത്യയിൽ എത്തിയത്. വേണ്ടത്ര മഴയും ചൂടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ നന്നായി വളരുന്നത്. കൊടും വേനൽക്കാലത്ത് മനുഷ്യർക്കും കന്നുകാലികൾക്കും ഒരുപോലെ സമൃദ്ധമായ തണൽ നൽകുന്നവയാണ്. അതുകൊണ്ടുതന്നെ ഒരു തണൽ മരമായി ഇവ നട്ടുവളർത്താറുണ്ട്. മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് പൂവിടുന്നത്.
ഔഷധ യോഗങ്ങൾ
ഇല കഷായം ഒരു പോഷകമായി ഉപയോഗിക്കുന്നു, വെസ്റ്റ് ഇൻഡീസിൽ, തൊണ്ടവേദനയ്ക്ക് വിത്തുകൾ ചവച്ചരച്ച് കഴിക്കുന്നു. ഇലകളുടെ ആൽക്കഹോളിക് സത്ത് മൈകോബാക്ടീരിയം ട്യൂബർകുലോസിസിനെ തടയുന്നു. കൊളംബിയയിൽ, പഴങ്ങളുടെ കഷായം ഒരു മയക്കമായി ഉപയോഗിക്കുന്നു.