
Mulluvenga മുള്ളുവേങ്ങ
Genus: Bridelia
Botanical name: Bridelia retusa Spreng
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kaji, Khaja, Kassi
Hindi: Kaja, Kassi
English: Spinous Kino Tree
Malayalam: Mulluvenga, Mulkaini
മുള്ളുവേങ്ങ
കേരളത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും പ്രത്യേകിച്ചും വനപ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന ഒരു ഔഷധവൃക്ഷമാണ് മുള്ളുവേങ്ങ. (ശാസ്ത്രീയനാമം: Bridelia retusa). കൈനി, മുള്ളൻകൈനി, മുക്കൈനി എന്നെല്ലാം പേരുകളുണ്ട്[1]. ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന, തടി നിറയെ മുള്ളുകളുള്ള വലിയ വൃക്ഷം. ചെറിയ തണൽ ഇഷ്ടപ്പെടുന്ന ഇലകൊഴിക്കുന്ന മരം. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. കാലവർഷാരംഭത്തോടെ വിത്തുമുളയ്ക്കും. തടിയ്ക്കും ഇലകൾക്കും ഔഷധഗുണമുണ്ട്.
ഔഷധ യോഗങ്ങൾ
വന്ധ്യത, മുറിവുകൾ, ബലഹീനത, സന്ധിവാതം, വയറിളക്കം എന്നിവയുടെ ചികിത്സയിൽ പുറംതൊലി ഉപയോഗിക്കുന്നു, വാതരോഗത്തിൽ ഇഞ്ചി എണ്ണ ഉപയോഗിച്ച് ഒരു ലിനിമെൻ്റായി ഉപയോഗിക്കുന്നു. പാമ്പുകടിയ്ക്കുള്ള മറുമരുന്നായും ഇത് ഉപയോഗിക്കുന്നു.