Ayurvedic Medicinal Plants
velvet leaf

Mashitandu Chedi           മഷിത്തണ്ട്

Family: Piperaceae (Pepper family)
Genus: peperomia
Botanical name: Peperomia pellucid
PLANT NAME IN DIFFERENT LANGUAGES
Sanskrit: Toyakandha, Varshabhoo
Hindi:
English: Slate pencil plant, pepper elder, rat’s ear, shiny bush, silver bush, Shiny Bush
Malayalam: Mashitandu chedi
( മഷിത്തണ്ട്, കാക്കത്തണ്ട്, കോലുമഷി വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച,  വെള്ളംകുടിയന്‍ )

മഷിത്തണ്ട്

ഒരു ഓഷധിയാണ് മഷിത്തണ്ട് ചെടി. (ശാസ്ത്രീയനാമം: Peperomia pellucid). ഒരു വർഷം മാത്രം ജീവിതചക്രമുള്ള, പരന്ന പൊള്ളയായ വേരുപടലമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത്. 15 മുതൽ 45 വരെ സെന്റിമീറ്റർ വരെ ഉയരത്തിൽ ഇത് വളരും.

ഔഷധ യോഗങ്ങൾ

ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്. അതുപോലെ വിശപ്പില്ലായ്മയും രുചിയില്ലായ്മയും പരിഹരിക്കാനും ഔഷധമായി ഇതുപയോഗിക്കാറുണ്ട്.

ഇതിന് ആന്റിബാക്റ്റീരിയൽ ഗുണങ്ങളും പൂപ്പൽ രോഗങ്ങൾ തടയാനും ഉള്ള കഴിവുണ്ട്. മഷിത്തണ്ടിന്റെ ഇലകളും തണ്ടുകളും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുവാൻ വേണ്ടി ഉപയോഗിക്കുന്ന ഔഷധ സസ്യം കൂടിയാണ്.

വിശപ്പില്ലായ്മാക്കും രുചിയില്ലായ്മക്കും നല്ലൊരു ഔഷധമാണ് മഷിത്തണ്ട്. വേനൽകാലകളിൽ ഇതിന്റെ ഇലയും തണ്ടും ജ്യൂസ് ആക്കി ഉപയോഗിക്കുന്നത് ശരീരത്തിലെ ചൂട് കുറക്കുകയും, നമുക്ക് ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇത് ഫെയ്സ് പാക്ക് ആയി ഉപയോഗിക്കാം. മുഖക്കുരു പോലുള്ള ചർമ വൈകല്യങ്ങളെ തടയാനുള്ള കഴിവുണ്ട് ഇവയ്ക്ക്. ആമസോൺ മേഖലയിലും, ഗയാനയിലും ചുമ മാറാനുള്ള ഔഷധമായി ഇത് ഉപയോഗിച്ചുവരുന്നു. യൂറിക് ആസിഡിന്റെ അളവ് കുറക്കുവാൻ ഫിലിപ്പീൻസിൽ ഇതിന്റെ ഉപയോഗം കൂടുതലാണ്. വടക്ക് കിഴക്ക് ബ്രസീലിൽ കൊളസ്ട്രോൾ കുറക്കുവാനും ഇത് ഉപയോഗിക്കുന്നു.