Ayurvedic Medicinal Plants
velvet leaf

Malankara          മലങ്കാര, കരളിക്കായ

Family: Rubiaceae (Coffee family)
Genus: Catunaregam
Botanical name: Catunaregam spinosa
PLANT NAME IN DIFFERENT LANGUAGES
Sanskrit: Madana, Vamanaphala, Teevragandhi
Hindi: Mainphal, Madan
English: Emetic nut tree, Mountain Pomegranate, Spiny Randia, False guava, Thorny Bone-apple, Common emetic nut
Malayalam: Malankara, Karachulli
(മലങ്കാര, കരളിക്കായ, കാട്ടുനരന്ന, കാരച്ചുള്ളി)

മലങ്കാര

അഞ്ചുമീറ്റർ വരെ ഉയരം വയ്ക്കുന്ന നിറയെ മുള്ളുകളുള്ള ഒരു ഔഷധസസ്യമാണ്‌ കാരച്ചുള്ളി അഥവാ മലങ്കാര. (ശാസ്ത്രീയ നാമം: Catunaregam spinosa.). ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ശാഖാഗ്രങ്ങളില്‍ ഒറ്റക്കോ രണ്ടോ മൂന്നോ കൂട്ടമായോ ആണ് പൂക്കള്‍ ഉണ്ടാവുക. പൂവിന് ആദ്യം തൂവെള്ള നിറമാണ്. പിന്നീട് ക്രീം നിറമോ മഞ്ഞനിറമോ ആയിത്തീരുന്നു. സുഗന്ധമുണ്ട്. ആഗസ്റ്റ്-ഒക്ടോബറില്‍ കായ്കള്‍ വിളയുന്നു. വിളഞ്ഞ കായ്കള്‍ക്ക് മഞ്ഞനിറമാണ്. പേരയ്ക്കയുടെ ആകൃതിയാണ്. പുറന്തോട് കട്ടിയുള്ളതാണ്.

ഔഷധ യോഗങ്ങൾ

ആയുർവേദത്തിലെ പഞ്ചകർമങ്ങളിൽ ആദ്യത്തേതായ വമനത്തിന് ഉപയോഗിക്കുന്ന മരുന്നുകളിൽ പ്രധാനമാണ് മലങ്കാരയുടെ കായ. ഈ മരത്തിന്‍റെ ഇലയുടെ നീര് തുമ്മലിന് നല്ലതാണ്. ഇതില്‍ തിപ്പലി, ചുക്ക്, പഞ്ചസാര ഇവ ചേര്‍ത്ത് കഴിച്ചാല്‍ ചുമയും ശ്വാസകോശ രോഗങ്ങളും ശമിക്കും. ഇലയിട്ട വെള്ളത്തില്‍ കുളിച്ചാല്‍ സന്ധിവേദനയും ക്ഷീണവും മാറും.

ഇതിന്‍റെ ഫലം ഉണക്കിപ്പൊടിച്ചത് വിഷം ഉള്ളില്‍ച്ചെന്നവരെ ഛര്‍ദ്ദിപ്പിക്കുവാന്‍ നല്‍കാറുണ്ടായിരുന്നു. പഴുത്ത കായ്കളും വിത്തും വിഷമുള്ളതാണെങ്കിലും ഔഷധമാണ്. ഫലത്തിലെ മധുരക്കുഴമ്പ് വയറിളക്കം, കൃമി, പനി, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്ക് നല്ലതാണ്. കായ്കള്‍ മീന്‍പിടിക്കുന്നതിനുള്ള ‘നഞ്ച്’ ആയി ഉപയോഗിക്കാറുണ്ട്.