Ayurvedic Medicinal Plants

Mayilellu മയിലെള്ള്
Family: Verbenaceae (Verbena family)
Genus: Vitex
Botanical name: Vitex altissima
PLANT NAME IN DIFFERENT LANGUAGES
Sanskrit: Atulam, Tilakam
Hindi: Tilakapushpa
English: Peacock Chaste Tree, Tail Chaste Tree, Peacock’s foot tree, Tall chaste tree
Malayalam: Mayilellu, Mayila, Kattumayila
Genus: Vitex
Botanical name: Vitex altissima
PLANT NAME IN DIFFERENT LANGUAGES
Sanskrit: Atulam, Tilakam
Hindi: Tilakapushpa
English: Peacock Chaste Tree, Tail Chaste Tree, Peacock’s foot tree, Tall chaste tree
Malayalam: Mayilellu, Mayila, Kattumayila
(മയിലെള്ള്, മൈല, മയില )
മയിലെള്ള്
കേരളത്തിൽ കാണപ്പെടുന്ന ഒരിനം വന്മരമാണ് മയിലെള്ള് അഥവാ മയില എന്ന് പേരുകളുള്ള മൈല. (ശാസ്ത്രീയനാമം: Vitex altissima). വെർബിനേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ ഉൾപ്പെടെ ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാന്മർ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
40 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അനുപർണങ്ങളില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 15 സെന്റീമീറ്റർ വരെ നീളവും 6 സെന്റീമീറ്റർ വരെ വീതിയും കാണുന്നു. വേനൽക്കാലത്താണ് പൂക്കുന്നത്. ചെറിയ തരം പൂക്കൾക്ക് ഇളം നീലനിറമാണ്.
ഔഷധ യോഗങ്ങൾ
വൃക്ഷത്തിന്റെ ഇലകളും വേരുകളും ഔഷധമായി ഉപയോഗിക്കുന്നു. അൾസർ, ആസ്മ, അലർജി രോഗങ്ങൾ, ശ്വാസതടസം, മൂത്ര സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.