Ayurvedic Medicinal Plants
velvet leaf

മുളകുതക്കാളി, രക്തനെല്ലി

Family: Phytolaccaceae (Pokeweed family)
Genus: Rivina
Botanical name: Rivina humilis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kakamachi
Hindi:
English: Blood Berry, Pigeon Berry, Coral berry, Baby Pepper, Rouge plant
Malayalam: Mulakuthakkali, Kuttythakkali, Chedithakkali, Manithakkali
(മുളകുതക്കാളി, രക്തനെല്ലി, ചെടിത്തക്കാളി)

മുളകുതക്കാളി, രക്തനെല്ലി

നമ്മുടെ നാട്ടിൽ അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന ഒരു അധിനിവേശ സസ്യമാണ് രക്തനെല്ലി അഥവാ മുളകുതക്കാളി (ശാസ്ത്രീയനാമം: Rivina humilis). നാട്ടിൻപുറങ്ങളിലും പൂന്തോട്ടങ്ങളിലും ധാരാളം ആയി കാണപ്പെടുന്ന ഒരു ചെടിയാണ് രക്തനെല്ലി. മദ്ധ്യ അമേരിക്കയാണ് ജന്മദേശം എങ്കിലും  ലോകം മുഴുവനും ഇത് കാണപ്പെടുന്നുണ്ട്. പുറം രാജ്യങ്ങളിൽ ഇതൊരു കളസസ്യമായിട്ടാണ് കണക്കാക്കുന്നത്. വഴിയോരങ്ങളിലും, വനത്തിലും, 1700 മീറ്റർ ഉയരമുള്ള മലകളിലും ഈ സസ്യത്തെ കണ്ടുവരുന്നുണ്ട്. തണലുള്ള സ്ഥലങ്ങളിലും ഉപ്പുരസമുള്ള മണ്ണിലും ഈ സസ്യം വളരുന്നു. ചുവന്ന തുടുത്ത  പഴുത്തു നിൽക്കുന്ന പഴങ്ങൾ ചിലയിനം ഉറുമ്പുകളും പക്ഷികളും തിന്നാറുണ്ട്.

 ഒരു കുറ്റിച്ചിരിയാണ് രക്തനെല്ലി അഥവാ മുളകുതക്കാളി 30 സെന്റീമീറ്റർ മുതൽ 50 സെന്റീമീറ്റർ ഉയരത്തിൽ വരെ ഇത് വളരും. രക്തനല്ലിച്ചടിക്ക് മണിത്തക്കാളിയുമായി സാമ്യമുണ്ട്. വർഷത്തിൽ മിക്കവാറും ഇത് പൂക്കും. ഫലങ്ങൾ  പച്ച നിറം ആയിരിക്കും, പഴുത്ത് കഴിയുമ്പോൾ ചുവപ്പ് നിറം ആകുന്നു. വെള്ളയും പൂക്കളും, പച്ച ഇലകളും, ഓറഞ്ച് ചുവപ്പും പഴങ്ങളും ഒക്കെ ഒരുമിച്ച് കാണുമ്പോൾ ഈ ചെടി നല്ലൊരു കാഴ്ച തന്നെയാണ്. വിത്തുകൾ വഴിയാണ് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നത്. വിഷച്ചെടി ആയതിനാൽ വലിയ രീതിയിൽ കീടബാധ എക്കാറില്ല.

ഔഷധ യോഗങ്ങൾ

ഈ ചെടികൾ ആന്റിക് റസാപ്റ്റിക്, ആന്റി ബാക്ടീരിയൽ സ്വഭാവമുള്ളതാണ്. പഴത്തിന്റെ സത്തിൽ ന്യൂമോണിയക്കെതിരെയുള്ള ആന്റി ബാക്ടീരിയാൽ പ്രകടമാക്കുന്നു. ജലദോഷം, വയറിളക്കം മൂത്രാശയ  പ്രശ്നങ്ങൾക്കും, മഞ്ഞപ്പിത്തം എന്നിവയുടെ ചികിത്സയ്ക്ക് ചില നാട്ടുവൈദ്യന്മാർ ഇത് ഉപയോഗിക്കുന്നു.

ഇത് സമൂലം വെളിച്ചെണ്ണയിൽ കാച്ചി പുരട്ടിയാൽ ചൊറി ചിരങ്ങു എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

 (ശ്രദ്ധിക്കേണ്ട കാര്യം ഈ ചെടി മുഴുവനും വിഷമാണ്)