
Neelakkoduveli നീലക്കൊടുവേലി
Genus: Plumbago
Botanical name: Plumbago capencis Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Chitraka, Agni, Dahana
English : Blue Leadwort
Hindi : Chita
Malayalam : Neelakkoduveli
നീലക്കൊടുവേലി
ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ അലങ്കാര ചെടിയാണ് നീലക്കൊടുവേലി (ശാസ്ത്രീയനാമം : Plumbago capencis Linn ). പൊതുവായി ഉഷ്ണമേഖലാ സ്ഥലങ്ങളിലാണ് ഈ സസ്യം കാണപ്പെടുന്നത്. നീർവാർച്ചയും ഉള്ള മണ്ണിലാണ് നീലക്കൊടുവേലിക്ക് അഭികാമ്യം ആയിട്ടുള്ളത്. ഏതാണ്ട് രണ്ട് മീറ്ററോളം ഉയരം വെക്കുന്ന വളരെ വേഗം വളരുന്ന ഒരു ചെടിയാണ് നീലക്കൊടുവേലി. ഇത് നിത്യഹരിത കുറ്റിച്ചെടിയാണ്. നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീല നിറം ആണ്. ചുവന്നത്തും, വെള്ളയും ക്കൊടുവേലിയുടെ ഇലകളെക്കാൾ ചെറുതാണ് നീലക്കൊടുവേലിയുടേത്. ഏറ്റവും തണുപ്പുള്ള ശൈത്യകാലം ഒഴികെ ഇത് പുഷ്പിക്കുന്നുണ്ട്. കൊടുവേലിയിൽ നീലയും, ചുവപ്പും, വെള്ളയും, മഞ്ഞയും ഒക്കെയായ പൂക്കൾ ഉള്ള കൊടുവേലികൾ ഉണ്ടെന്നാണ് അഷ്ടാംഗഹൃദയത്തിൽ പറയുന്നത്.
(അഷ്ടാംഗഹൃദയത്തിൽ പറയുന്ന നീലക്കൊടുവേലി ഇത് തന്നെയാണോ നിശ്ചയം ഇല്ല )
ഇതിന്റെ ചുവട്ടിലെ മണ്ണിലെ എല്ലാ അണുക്കളെയും നശിപ്പിക്കുവാൻ കഴിവുണ്ടെന്ന് പറയപ്പെടുന്നു.
ഔഷധ യോഗങ്ങൾ
നീലക്കൊടുവേലിയുടെ വേരുകളിൽ തീവ്രയുള്ള നീരുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഈ സസ്യത്തിന്റെ ഔഷധപ്രയോഗം കുറവാണ്. തലവേദനയ്ക്ക് വിദേശ നാടുകളിൽ ഇതിന്റെ വേരുകൾ ഉണക്കി പൊടിച്ചോ, ഇല നീരോ ഉപയോഗിക്കാറുണ്ട്. വേരുകൾ ഉണക്കിപ്പൊടിച്ച് അരിമ്പാറയിൽ, ഒടിവുകൾക്കും മുറിവികൾക്കും ഉപയോഗിക്കാറുണ്ട്. ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ മലേറിയയ്ക്ക് ഈ സസ്യത്തിന്റെ കഷായം ഉപയോഗപെടുത്തുന്നു. നൈജീരിയയിൽ ചർമ്മ രോഗങ്ങൾക്ക് നീലക്കൊടുവേലിയുടെ വേരുകൾ ഉപയോഗിക്കുന്നുണ്ട്.
കന്നുകാലികളുടെ പനിയെ ചികിത്സിക്കാൻ ചില ഗോത്രവർഗ്ഗക്കാർ ഇത് ഉപയോഗിക്കുന്നുണ്ട്.
(മുമ്പ് പറഞ്ഞതുപോലെ ഈ ഔഷധസസ്യത്തെ നമ്മുടെ നാടുകളിൽ ചെയ്യാറില്ല. വിദേശത്ത് ചെയ്യുന്ന കാര്യം അറിവിലേക്ക് വേണ്ടി മാത്രം പറയുന്നു.)